'എനിക്ക് അങ്ങിനെ ഒരു അമ്മാവനെ കൂടി കിട്ടി' ഫാരിസ് അബൂബക്കര്‍ വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ഫാരിസ് അബൂബക്കര്‍ വിവാദത്തില്‍ പരിഹാസവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. വിവാദ വ്യവസായി ഫാരിസ് അബൂബക്കര്‍ പിണറായി മുഹമ്മദ് റിയാസിന്റെ അമ്മാവനാണ് എന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി സി ജോര്‍ജ്ജ് ആരോപിച്ചിരുന്നു. ഇതിനെക്കുറിച്ചാണ് തനിക്കൊരുഅമ്മാവനക്കൂടി കിട്ടിയെന്ന് മുഹമ്മദ് റിയാസ് പരിഹസിച്ചത്.

താന്‍ ഇതുവരെ ഫോണില്‍ക്കൂടി പോലും സംസാരിക്കാത്തയാളാണ് ഫാരിസ് അബൂബക്കറെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. “എന്റെ ഉമ്മാക്ക് അഞ്ച് സഹോദരന്മാരാണുള്ളത്. അബ്ദുറഹിമാന്‍, അബ്ദുള്‍ അസീസ്, മുജീബ് റഹിമാന്‍, അബ്ദുള്‍ ഷുക്കൂര്‍, അബ്ദദുള്‍ റഷീദ്. ഇപ്പൊ ഒരു പുതിയ അമ്മാവനെ കൂടി കിട്ടിയിരിക്കുകയാണ്. ഫോണില്‍ പോലും വര്‍ത്താനം പറയാത്ത ഒരു അമ്മാവനെയാണ് കിട്ടിയത്. എന്നെങ്കിലും കാണാന്‍ സാധിക്കുമായിരിക്കും. അങ്ങനെയൊരു അമ്മാവനെ കിട്ടിയതില്‍ സന്തോഷം പങ്കുവെക്കുന്നു.” മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി റിയാസ് പറഞ്ഞു.

‘ആരോപണം ആര്‍ക്കും ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് റിയാസിന്റെ ബന്ധുവായ ഫാരിസ് അബൂക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും പി സി ജോര്‍ജ്ജ് ആരോപിച്ചിരുന്നു.

അതേ സമയം കൊച്ചിയിലുംപരിസര പ്രദേശങ്ങളിലും ഫാരിസ് അബൂബക്കര്‍ ഭൂമിവാങ്ങിക്കൂട്ടിയെന്നും ഇതിന്റെ പണം കൈമാറിയത് വിദേശത്ത് വച്ചാണെന്നും എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് കണ്ടെത്തിയതായി സൂചനയുണ്ട്. ഭൂമിവാങ്ങിക്കൂട്ടാന്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാടുകള്‍ നടത്തിയെന്നതും ഇന്‍കംടാക്‌സും എന്‍ഫോഴ്‌സ്‌മെന്റും അന്വേഷിക്കുന്നുണ്ട്.

Latest Stories

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ