സപ്ലൈകോയിൽ എല്ലാ സബ്സിഡി സാധനങ്ങളും ഇല്ല; വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന് ഭക്ഷ്യമന്ത്രി

സപ്ലൈകോയിൽ എല്ലാ സബ്സിഡി സാധനങ്ങളും ഇല്ലെന്ന് തുറന്ന് സമ്മതിച്ച് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഇന്നലെ ഉദ്ഘാടനം ചെയ്ത സ്ഥലത്ത് 13 ൽ ഏഴ് സാധനങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് തൃശൂരിൽ സാധനങ്ങൾ കുറവായിരുന്നു. കൂടുതൽ സാധനങ്ങൾ എത്തും.തൃശ്ശൂർ സംഭവിച്ചത് ഉത്പന്നങ്ങളുടെ കുറവ് അല്ലെന്നും സ്ഥലം മാറിയപ്പോൾ ഉണ്ടായ പ്രശ്നം ആണെന്നും മന്ത്രി വ്യക്തമാക്കി.

12 സാധനങ്ങൾ എങ്കിലും എത്തിക്കാൻ ശ്രമിക്കും. പഞ്ചസാര വ്യാപാരികൾ ടെൻഡറിൽ പങ്കെടുക്കുന്നില്ല. പരമാവധി സാധനങ്ങൾ എത്തിക്കാൻ ശ്രമിക്കും. പല ഉൽപ്പനങ്ങൾക്കും വില കുറച്ച് നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തൃശൂരിലെ സപ്ലൈക്കോയില്‍ സബ്‌സിഡി സാധനങ്ങളില്ലാത്തതിനെ തുടര്‍ന്ന് ക്രിസ്മസ് – പുതുവത്സര ചന്ത ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി മേയറും എംഎല്‍എയും മടങ്ങിയിരുന്നു. സംഭവം വാർത്തയായതോടെയാണ് മന്ത്രി പ്രതികരിച്ചത്.

അതേ സമയം വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. വേണ്ട വിധത്തിലുള്ള പരിഷ്കരണങ്ങൾ കൊണ്ട് വന്ന് സ്ഥാപനത്തെ നിലനിർത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഈ വര്‍ഷത്തെ ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍ മുപ്പത് വരെയയായിരിക്കും നടക്കുക. രാവിലെ പത്തുമണി മുതല്‍ രാത്രി എട്ടുമണിവരെയാണ് ഫെയറുകള്‍ പ്രവര്‍ത്തിക്കുക. ഡിസംബര്‍ 25ന് ഫെയര്‍ അവധിയായിരിക്കും.

Latest Stories

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്

ദീപിക പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി, ചരിത്ര നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം

ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?