'ഹിജാബ് വിവാദത്തിൽ സർക്കാരിനെ കുറ്റക്കാരാക്കാൻ മാനേജ്‌മന്റ് ശ്രമിച്ചു'; സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കേണ്ടന്ന് മന്ത്രി വി ശിവൻകുട്ടി

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വീണ്ടും പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഹിജാബ് വിവാദത്തിൽ സർക്കാരിനെ കുറ്റക്കാരാക്കാൻ മാനേജ്‌മന്റ് ശ്രമിച്ചുവെന്ന് മന്ത്രി പറഞ്ഞു. സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കേണ്ടന്ന് മന്ത്രി പറഞ്ഞു. മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമർശനമാണ് ഇന്ന് മന്ത്രി ഉന്നയിച്ചത്. വിവാദം രാഷ്ട്രീയവൽക്കരിക്കാൻ ആസൂത്രിത ശ്രമം നടന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.

സ്കൂൾ തലത്തിൽ സമവായം ഉണ്ടായെങ്കിൽ നല്ലതെന്നും, അത് അവിടെ തീരട്ടെ എന്നുമാണ് ഇന്നലെ മന്ത്രി പറഞ്ഞത്. വിഷയത്തിൽ മാനേജ്മെന്റിന്റെ വിശദീകരണം ചോദിച്ചുവെന്നും മന്ത്രി അറിയിച്ചു. ഒരു കുട്ടിയുടെ പഠിക്കാൻ ഉള്ള അവകാശം നിഷേധിക്കാൻ അവകാശമില്ലാത്തതിന്റെ പശ്ചാത്തലത്തിലാണ് ഈ വിഷയത്തിൽ സർക്കാർ ഇടപെട്ടതെന്നും മന്ത്രി പറഞ്ഞു.

അതേസമയം സ്കൂളിലെ ഹിജാബ് വിവാദത്തിൽ മാനേജ്മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം മന്ത്രി രംഗത്തെത്തിയിരുന്നു. സ്കൂൾ മാനേജ്മെന്റിന് വീഴ്ച സംഭവിച്ചുവെന്നും ഗുരുതരമായ കൃത്യ വിലോപമാണ് ഉണ്ടായിട്ടുള്ളതെന്നും എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിൽ ഉണ്ടെന്ന് മന്ത്രി പറഞ്ഞിരുന്നു. അസ്വസ്ഥത ഉണ്ടാക്കുന്ന ഏത് വിഷയത്തിലും സർക്കാർ ഇടപെടും. അച്ഛനും അമ്മയും ആഗ്രഹിക്കുന്ന കാലത്തോളം കുട്ടിക്ക് ഹിജാബ് ധരിച്ച് ക്ലാസിൽ എത്താമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി