നടിയെ ആക്രമിച്ച കേസ് ; മാധ്യമങ്ങളിലെ ചര്‍ച്ചയ്‌ക്കെതിരെ പൊലീസ് കോടതിയില്‍

നടി ആക്രമിക്കപ്പെട്ട കേസിലെ ചാനല്‍ ചര്‍ച്ചയ്ക്കെതിരെ പൊലീസ് കോടതിയിലേക്ക്. നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമങ്ങളുടെ ചര്‍ച്ചകള്‍ കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് കാണിച്ചാണ് പൊലീസ് കോടതിയെ സമീപിക്കുന്നത്.

കുറ്റപത്രം ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും സാക്ഷികളുടെ പേരുകള്‍ ചര്‍ച്ചയായാല്‍ അവര്‍ സ്വാധീനിക്കപ്പെടുമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ പ്രൊസീഡ്യുര്‍ കോഡ് 327 (3) വകുപ്പു പ്രകാരമാണ് പോലീസ് കോടതിയെ സമീപിക്കുന്നത്. കേസിന്റെ നടപടിക്രമങ്ങള്‍ രഹസ്യവിചാരണയിലൂടെയാവണമെന്നും പൊലീസ് പറയുന്നു.

പൊലീസ് കോടതിയിൽ സമർപ്പിക്കുന്നതിന് മുന്‍പ് കേസിന്റെ കുറ്റപത്രം ചില മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരം നടപടികള്‍ കേസിന്റെ തുടര്‍നടപടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് വിലയിരുത്തല്‍.ചാനല്‍ ചര്‍ച്ച വിലക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി സെഷന്‍സ് കോടതിയെയാണ് പോലീസ് സമീപിക്കുന്നത്.

Latest Stories

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം