"സി പി എമ്മിലെ വിഭാഗീയതയുടെ തുടക്കക്കാരന്‍ വി എസ്"; വെളിപ്പെടുത്തലുമായി എം എം ലോറൻസ്, ആത്മകഥ നാളെ പുറത്തിറങ്ങും

സിപിഎമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വിഎസ് അച്യുതാനന്ദനെതിരെ വെളിപ്പെടുത്തലുമായി എംഎം ലോറൻസ്. പാർട്ടിയിലെ വിഭാഗീയതയുടെ തുടക്കക്കാരൻ വിഎസ് അച്യുതാനന്ദനാണെന്നാണ് വെളിപ്പെടുത്തൽ. ലോറൻസിന്റെ ആത്മകഥയിലാണ് ഇത്തരം വെളിപ്പെടുത്തലുകളുള്ളത്. വ്യക്തിപ്രഭാവം വര്‍ധിപ്പിക്കാന്‍ അച്യുതാനന്ദന്‍ പ്രത്യേകം സ്ക്വാഡ് പോലെ ആളുകളെ നിയോഗിച്ചെന്ന് ലോറന്‍സ് ആത്മകഥയിൽ കുറ്റപ്പെടുത്തുന്നുണ്ട്.

“ഓര്‍മച്ചെപ്പ് തുറക്കുമ്പോള്‍” എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന എം എം ലോറൻസിന്റെ ആത്മകഥ നാളെയാണ് പുറത്തിറങ്ങുന്നത്.സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസിന് എ.കെ.ജി സെന്‍ററിലെ ഇ.എം.എസിന്‍റെ സാന്നിധ്യം ഇഷ്ടമല്ലായിരുന്നെന്നും, പുസ്തകത്തിൽ ലോറൻസ് ആരോപിക്കുന്നുണ്ട്. സി.പി.എമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട ഇത്തരം വെളിപ്പെടുത്തലുകളാണ് എം എം ലോറൻസിന്റെ ആത്മകഥയ്ക്ക് വാർത്താ പ്രാധാന്യം നൽകുന്നത്.

വി.എസിനോടുള്ള തന്‍റെ വിരോധം ലോറൻസ് ആത്മകഥയിൽ തുറന്നെഴുതിയിരിക്കുകയാണ്. സി.പി.ഐ, നക്സലൈറ്റ് ആശയഭിന്നിപ്പുകള്‍ക്ക് ശേഷമുള്ള പാര്‍ട്ടിയിലെ വിഭാഗീയത തുടങ്ങുന്നത് എറണാകുളത്താണെന്നും,അച്യുതാനന്ദന്‍, എ.പി.വര്‍ക്കിയെ വിഭാഗീയത ഉണ്ടാക്കാനുപയോഗിക്കുകയായിരുന്നുവെന്നും ലോറൻസ് പറയുന്നു. അതിനായി പാർട്ടിയിൽ മറ്റു ചിലരെയും ഉപയോഗിച്ചതായും ആരോപണമുണ്ട്.

ഇ.എം.എസിനെ കറുത്തസൂര്യന്‍ എന്ന് വിളിച്ചുതുടങ്ങിയതും പാര്‍ട്ടിയില്‍ പക്ഷം ഉടലെടുത്തതും. കോഴിക്കോട് സമ്മേളനത്തിനുശേഷം തനിക്കെതിരെന്ന് തോന്നുന്നവരെ തിരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യാന്‍ വി.എസ്. കരുക്കള്‍ നീക്കിയതായും ആത്മകഥയിൽ പറയുന്നു. ആലപ്പുഴ, കൊല്ലം, പാലക്കാട് സമ്മേളനങ്ങളെക്കുറിച്ചും അതിനിടെ നടന്ന അസ്വാരസ്യങ്ങളെക്കുറിച്ചുമെല്ലാം ആത്മകഥയിൽ പ്രതിപാദിക്കുന്നുണ്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി