ലോകായുക്ത ഭേദഗതി; അഴിമതിയോടുള്ള സി.പി.എം നിലപാടിലെ കാപട്യം പുറത്തുവന്നു: വി. മുരളീധരൻ

അഴിമതിയോടുള്ള സി.പി.എം നിലപാടിലെ കാപട്യമാണ് ലോകായുക്ത ഭേദഗതിയിലൂടെ പുറത്തുവന്നിരിക്കുന്നത് എന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ വി. മുരളീധരൻ. ലോക്പാൽ സമരകാലത്തും അതിന് ശേഷം അഴിമതിക്കെതിരായ സമരങ്ങളുടെ കാലത്തും സി.പി.എമ്മിന്റെ നേതാക്കന്മാർ അഴിമതിയോടുള്ള അസഹിഷണുതയുടെ വക്താക്കൾ ആയിട്ടാണ് രംഗത്ത് വന്നിരുന്നത്. പക്ഷെ ഇപ്പോൾ സി.പി.എമ്മിന്റെ തനിനിറം പുറത്തുവന്നിരിക്കുകയാണ്. ലോകായുക്ത നിയമത്തിൽ ഭേദഗതി വേണ്ടെന്നാണ് ബി.ജെ.പി നിലപാടെന്നും വി. മുരളീധരൻ പറഞ്ഞു.

സി.പി.എം പണ്ട് ഏതുകാര്യത്തിനും കുറ്റം പറഞ്ഞിരുന്നത് അമേരിയ്ക്കയെ ആണ് എന്നാൽ കഴിഞ്ഞ ഏഴുകൊല്ലമായിട്ട് ഏതുകാര്യത്തിനും കുറ്റം ചാർത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തലയിലാണ്. ഇപ്പോൾ ലോകായുക്ത ഭേദഗതിയുടെ കാര്യത്തിലും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി പറയുന്നത് നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യ കേരളത്തിലെ സർക്കാരിനെ അട്ടിമറിക്കാൻ വേണ്ടി നടക്കുന്ന, അതിന് ഗൂഢാലോചന നടത്തുന്ന ഒരു സർക്കാർ നരേന്ദ്ര മോദിയുടെ നേത്രത്വത്തിൽ കേന്ദ്രത്തിൽ ഉണ്ട് എന്നാണ്. കോടിയേരി ബാലകൃഷ്‌ണന്റെ ഈ ന്യായീകരണം കേൾക്കുമ്പോൾ സഹതപിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ എന്ന് വി. മുരളീധരൻ പറഞ്ഞു.

Latest Stories

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ