യു.ഡി.എഫിലേക്ക് തിരിച്ച് പോകേണ്ട സാഹചര്യമില്ലെന്ന് എല്‍.ജെ.ഡിയും കേരള കോണ്‍ഗ്രസും.

യുഡിഎഫ് വിട്ടവരെ തിരിച്ചെത്തിക്കണമെന്ന ചിന്തന്‍ ശിബിരത്തില്‍ പ്രമേയം വന്നതിന് പിന്നാലെ പ്രതികരണവുമായി എല്‍ജെഡിയും കേരള കോണ്‍ഗ്രസ് എമ്മും. യുഡിഎഫിലേക്ക് തിരിച്ച് പോകേണ്ട സാഹചര്യമില്ലെന്നാണ് ഇരുകൂട്ടരുടെയും നിലപാട്. അതേസമയം തിരിച്ചുവരണമെന്ന യുഡിഎഫ് തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് എം നേതാവ് ജോസ് ടോം പറഞ്ഞു.

യുഡിഎഫ് വിട്ടവരെ തിരിച്ചെത്തിക്കണമെന്നു കേരള കോണ്‍ഗ്രസ്, എല്‍ജെഡി എന്നിവരുടെ പേര് പരാമര്‍ശിക്കാതെയാണ് പ്രമേയം. ബിജെപിക്ക് യഥാര്‍ത്ഥ ബദല്‍ കോണ്‍ഗ്രസാണ്. അതില്‍ ഊന്നി പ്രചാരണം വേണം.

ന്യൂന പക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കണം. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കടന്നു കയറാന്‍ ഉള്ള ബിജെപി ശ്രമത്തിന് തടയിടണണമെന്നും രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്യുന്നു.

യുഡിഎഫ് വിപുലീകരിക്കണമെന്ന വി കെ ശ്രീകണ്ഠന്‍ എംപിയുടെ രാഷ്ട്രീയപ്രമേയത്തിനൊപ്പം, ചിന്തന്‍ ശിബിരത്തില്‍ നേതാക്കള്‍ വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു.

Latest Stories

IND vs ENG: ജയം അകന്നതിന് പിന്നാലെ ഹാലിളകി ബെൻ സ്റ്റോക്സ്, ​ഗ്രൗണ്ടിൽ ഇന്ത്യൻ താരത്തോട് ദേഷ്യം തീർത്ത് മടക്കം- വീഡിയോ വൈറൽ

IND vs ENG: വിക്കറ്റ് വീഴ്ത്താൻ 19ാമത്തെ അടവ്, നിയമങ്ങളെ കാറ്റിൽപ്പറത്തി ഇം​ഗ്ലണ്ടിന്റെ നെറികേട്, വീഡിയോ വൈറൽ

'അരമനകൾ തോറും കേക്കുമായി കയറിയിറങ്ങുന്നു, മാതാവിന് സ്വർണ്ണ കിരീടം നൽകുന്നു'; ഇവരുടെ ഉള്ളിലിരിപ്പ് വേറെയാണെന്ന് ജോണ്‍ ബ്രിട്ടാസ്

IND vs ENG: അ‍ഞ്ചാം ടെസ്റ്റിൽ പന്ത് കളിക്കില്ല, പകരക്കാരനെ പ്രഖ്യാപിച്ച് ഇന്ത്യ, അത് ഇഷാൻ കിഷൻ അല്ല!

'വിസിമാരെ ഗവർണർ ഭീഷണിപ്പെടുത്തി പങ്കെടുപ്പിച്ചത്, കേരളത്തിൽ ഇങ്ങനെയൊരു യോഗം നടത്താൻ ധൈര്യമുണ്ടായത് ഗവർണറുടെ ബലത്തിൽ'; വി ശിവൻകുട്ടി

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ചയില്ല; കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി, ഇരുസഭകളിലും പ്രതിഷേധം

‘സ്വതന്ത്രചിന്തയെ കാവിത്തൊഴുത്തില്‍ കെട്ടാന്‍ കൂട്ടുനിന്ന വിസിമാര്‍ അക്കാദമിക് സമൂഹത്തിന് മുമ്പില്‍ തല കുമ്പിട്ടുനില്‍ക്കേണ്ടി വരും’; ജ്ഞാനസഭയില്‍ വിസിമാര്‍ പങ്കെടുത്ത വിഷയത്തില്‍ ആര്‍ ബിന്ദു

'രണ്ട് കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ബന്ദികളാക്കിയത്'; ബിജെപിക്കെതിരേ അതിരൂക്ഷ വിമർശനവുമായി കത്തോലിക്കസഭ മുഖപത്രം

വഞ്ചനാക്കുറ്റം; ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്ക് നോട്ടീസ്

ലോക്സഭയിലെ 'ഓപ്പറേഷൻ സിന്ദൂ‍‍ർ' ച‍ർച്ചയിൽ സംസാരിക്കണമെന്ന് കോൺഗ്രസ്; ഒഴിഞ്ഞ് ശശി തരൂർ