പഠിച്ചിട്ട് പ്രതികരിക്കാം; ഗവര്‍ണറുടെ അന്ത്യശാസനം തള്ളി എം.ജി സര്‍വകലാശാല വി.സി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം തള്ളി എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസ്. ഇന്ന് രാജി ഇല്ലെന്ന് സാബു തോമസ് പറഞ്ഞു. ഗവര്‍ണറുടെ നിര്‍ദ്ദേശത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പറഞ്ഞു.

ഗവര്‍ണറുടെ കത്തിനെ കുറിച്ച് പഠിച്ച ശേഷം തീരുമാനം എടുക്കും. മന്ത്രിയുമായി സംസാരിച്ചിട്ടില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കും. സര്‍വകലാശാല ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണം എന്നാണ് തന്റെ ആഗ്രഹം. ഇന്ന് അവധി ദിനമായതു കൊണ്ട് യൂണിവേഴ്‌സിറ്റിയില്‍ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. നിലവിലെ പ്രതിസന്ധികള്‍ ഒന്നും സര്‍വകലാശാലയിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും സാബു തോമസ് ് പറഞ്ഞു

സാങ്കേതിക സര്‍വകലാശാല വിസി നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് , യുജിസി മാനദണ്ഡം പാലിക്കാതെ സര്‍ക്കാര്‍ നിയമിച്ച 9 വൈസ് ചാന്‍സലര്‍മാരോട് ഇന്ന് തന്നെ രാജിവയ്ക്കാന്‍ ഗവര്‍ണര്‍ ഉത്തരവിടുകയായിരുന്നു.

ഗവര്‍ണര്‍ നല്‍കിയ സമയപരിധി 11.30ന് അവസാനിക്കുമെന്നിരിക്കെ രാജി വേണ്ടെന്ന് സര്‍ക്കാര്‍ വിസിമാരെ അറിയിച്ചിട്ടുണ്ട്

Latest Stories

കനത്ത മഴയും വെള്ളപ്പൊക്കവും; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല, തനിക്കും വിശ്വാസങ്ങളുണ്ട്; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം; എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം കനക്കുന്നു

മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല, ചിറകുകള്‍ നിന്റേതാണ്'; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ വധിച്ചത് താലിബാന്‍

കേരളത്തിലെ സ്വര്‍ണ്ണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനം ജൂണ്‍ 29ന്; സമ്മേളനത്തോടനുബന്ധിച്ച് കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025' ആഭരണ പ്രദര്‍ശനം ജൂണ്‍ 27 മുതല്‍

മോദിയാണ് ചിലര്‍ക്ക് ഒന്നാമത്, രാഷ്ട്രം രണ്ടാമത്; ശശി തരൂരിനെ പരിഹസിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കനത്ത മഴ; ഇടുക്കി ജില്ലയിലെ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

‘ഔദ്യോഗിക പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മതി’; ഭാരതാംബ വിവാദത്തിൽ ഗവർണറെ നിലപാടറിയിക്കാൻ സർക്കാർ