മുന്നണി മാറ്റ ചർച്ചകൾക്കിടെ ഭൂമി ദാനം; കെ എം മാണി ഫൗണ്ടേഷന് 25 സെൻറ് സ്ഥലം അനുവദിച്ച് സർക്കാർ, കോടിയേരി പഠന കേന്ദ്രത്തിനും ഭൂമി അനുവദിച്ചു

കേരളം കോൺഗ്രസ് എം മുന്നണി മാറ്റ ചർച്ചകൾക്കിടെ ഭൂമി ദാനവുമായി സർക്കാർ. മുന്‍ മന്ത്രി കെഎം മാണിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായുള്ള കെഎം മാണി ഫൗണ്ടേഷന് 25 സെൻറ് സ്ഥലം അനുവദിച്ച് സർക്കാർ. തിരുവനന്തപുരം നഗരത്തിലെ പ്രധാന കേന്ദ്രമായ കവടിയാറിലാണ് ഭൂമി അനുവദിച്ചത്. അതേസമയം കോടിയേരി പഠന കേന്ദ്രത്തിനും ഭൂമി അനുവദിച്ചു

മന്ത്രി സഭാ യോഗത്തിലാണ് പുതിയ പ്രഖ്യാപനം. മുന്നണി മാറ്റ ചർച്ചകൾക്കിടെയാണ് ഭൂമി ദാനം എന്നതും ശ്രദ്ധേയമാണ്. അതേസമയം കോടിയേരി പഠന കേന്ദ്രത്തിനും സർക്കാർ ഭൂമി അനുവദിച്ചു. കോടിയേരി പഠന ഗവേഷണ കേന്ദ്രത്തിന് 1.139 ഏക്കർ ഭൂമി അനുവദിച്ചു. തലശേരി വാടിക്കകത്താണ് ഭൂമി അനുവദിച്ചത്. തിരുവനന്തപുരം വെള്ളയമ്പലത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള 25 സെന്റ് ഭൂമിയാണ് ഫൗണ്ടേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കി തീരുമാനമെടുത്തത്.

ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, ഉപപാട്ടത്തിനോ തറവാടകയ്‌ക്കോ നല്‍കാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ഫൗണ്ടേഷന് സര്‍ക്കാര്‍ ഭൂമി കൈമാറിയിട്ടുള്ളത്. പാലാ നിയോജക മണ്ഡലം രൂപീകരിച്ചതു മുതല്‍ തുടര്‍ച്ചയായി 13 തവണ വിജയിച്ച കെഎം മാണി ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായി ചുമതല വഹിച്ചതിന്റെയും റോക്കോഡും സ്വന്തം പേരിലാക്കിയിട്ടുണ്ട്. 25 വര്‍ഷം മന്ത്രിയായിരുന്ന അദ്ദേഹം 13 ബജറ്റുകള്‍ അവതരിപ്പിച്ചു.

Latest Stories

രുചിപ്പാട്ടിന്റെ 'ചിക്കൻ സോങ് '; ലോക ചിക്കൻ കറി ദിനത്തിൽ കോഴിക്കറിയുടെ കഥ പറഞ്ഞ് ഈസ്റ്റേണിന്റെ 'ചിക്കൻ സോങ് '

റെക്കോഡുകൾ തകർത്ത് കുതിച്ചുയർന്ന് സ്വർണവില; ഒരു പവന് 1,05,600 രൂപ, ഗ്രാമിന് 13,200

കുറേ വർഷമായി മനസ്സുകൊണ്ട് ആഗ്രഹിക്കുകയാണ്; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി നടി ഗൗതമി

'സിപിഐഎമ്മില്‍ ചേര്‍ന്ന പി സരിനും, ശോഭന ജോര്‍ജിനും ഈ പേര് ചേരുമോ?'; വര്‍ഗവഞ്ചക പരാമർശത്തിൽ പ്രതികരിച്ച് ഐഷ പോറ്റി

അത് പാടി എയറിലാകുമെന്ന് മമിത പോലും വിചാരിച്ചിട്ടുണ്ടാവില്ല; രണ്ട് ദിവസം മാത്രമാണ് നല്ലവനായ ഉണ്ണി വേഷം ഷൂട്ട് ചെയ്തത്,അതോടെ ഷർവാണി ഇടാൻ കഴിയാതെയായി: പിഷാരടി

മുസ്‌ലിം ലീഗിന്റെ അനുനയ നീക്കം തള്ളി മാണി സി കാപ്പൻ; പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെത്തി അറിയിച്ചു

'സ്ത്രീ വിഷയങ്ങളിലെ രാഷ്ട്രീയ–സാംസ്കാരിക പക്ഷപാതിത്വം'; മിനി മോഹൻ

പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ടൊവിനോ ഇവരാണെന്റെ ഹീറോസ് എന്ന് അജു വർഗീസ്; അത് അങ്ങനെയായിരുന്നില്ലല്ലോ പറഞ്ഞിരുന്നതെന്ന് ഉണ്ണി മുകുന്ദൻ; പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ!

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി

'പരാതിക്കാരി എന്ന നിലയിൽ അതിജീവിതയ്ക്ക് ലഭിക്കുന്ന നിയമപരിരക്ഷ ദുരുപയോഗം ചെയ്തു'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിക്കെതിരെ പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മ