'ശമ്പളരഹിത സേവനം 44-ാം ദിവസം' യൂണിഫോമില്‍ ബാഡ്ജ്കുത്തി പ്രതിഷേധിച്ച കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടറെ സ്ഥലംമാറ്റി

ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ്കുത്തി പ്രതിഷേധിച്ചു ജോലിയെടുത്ത കെ എസ് ആര്‍ ടി വനിതാ കണ്ടക്റ്റര്‍ക്ക് ശിക്ഷയായിസ്ഥലം മാറ്റം.വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില.എസ്.നായരെയാണ് സ്ഥലം മാറ്റിയത്.നാല്‍പ്പത്തിനാല് ദിവസമായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ട്. പ്രതിഷേധ സൂചകമായി ശമ്പള രഹിത സേവനം 44ാം ദിവസം എന്ന ബാഡ്ജ് യൂണിഫോമില്‍ കുത്തിയാണ് അഖില ജോലിയെടുത്തത്.

ഇത് ജീവനക്കാരി എന്ന നിലയില്‍ പാലിക്കേണ്ട ചട്ടങ്ങളുടെ ലംഘനമാണെന്നും , ഈ ബാഡ്ജ് ധരിച്ച ജോലിയെടുക്കുന്നത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സര്‍ക്കാരിനും കോര്‍പ്പറേഷനും അവമതിപ്പുണ്ടാക്കിയെന്നും ഇത് അച്ചടക്ക ലംഘനമാണെന്നും പറഞ്ഞാണ് അഖിലയെ സ്ഥലം മാറ്റിക്കൊണ്ടുളള ഉത്തരവിറങ്ങിയത്. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായിരുന്ന അഖിലയെ പാല യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

ശമ്പള രഹിത സേവനം എന്ന ബാഡ്ജ് കുത്തി ജോലിയെടുക്കുന്ന അഖിലയുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിമാറിയിരുന്നു. കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബലറാം ഉള്‍പ്പെടെ നിരവധി പേര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടും അഖിലയെ പിന്തുണച്ചുകൊണ്ടും രംഗത്ത് വന്നിരുന്നു.

Latest Stories

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍