കളഞ്ഞുകിട്ടിയ ആഭരണങ്ങള്‍ ലേലം ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

ബസുകളില്‍ നിന്നും സ്റ്റാന്റുകളില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ ലേലം ചെയ്യാന്‍ തയ്യാറെടുത്ത് കെഎസ്ആര്‍ടിസി. 2012 ഒക്ടോബര്‍ മുതല്‍ 2022 ആഗസ്റ്റ് വരെയുള്ള ആഭരണങ്ങളാണ് ലേലം ചെയ്യുന്നത്. ഏകദേശം 1.25 കോടി രൂപ വിലമതിക്കുന്ന 338 പവന്‍ സ്വര്‍ണാഭരണങ്ങളും 1942.109 ഗ്രാം വെള്ളിയുമാണ് ലേലത്തിന് വെക്കുന്നത്.

സെപ്തബര്‍ 30 ന് ട്രാന്‍സ്പോര്‍ട്ട് ഭവനിലാണ് ലേലം. സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ക്ക് പുറമേ മൊബൈല്‍ഫോണ്‍, ലാപ്ടോപ് ഉള്‍പ്പെടുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, കുട, പഴ്സ് തുടങ്ങിയവയും മൂന്ന് മാസത്തിലൊരിക്കല്‍ ലേലം ചെയ്യാറുണ്ട്. 2016 ല്‍ ആഭരണങ്ങള്‍ ലേലം ചെയ്തപ്പോള്‍ 70 ലക്ഷവും 2007 ല്‍ 6.45 ലക്ഷവും കോര്‍പ്പറേഷന് ലഭിച്ചിരുന്നു.

മോട്ടോര്‍ വെഹിക്കിള്‍ ആക്ടും ഹാന്‍ഡ് ബുക്ക് ഓഫ് കൊമേഴ്സ്യല്‍ അക്കൗണ്ട്സ് പാര്‍ട്ട് ഒന്നും പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചാണ് ലേലം നടത്തുക. കളഞ്ഞു ലഭിക്കുന്ന ആഭരണങ്ങള്‍ കണ്ടക്ടര്‍മാര്‍ ഡിപ്പോകളില്‍ ഏല്‍പ്പിക്കുകയാണ് പതിവ്. ഉടമ തെളിവുകളുമായി വന്നാല്‍ ആഭരണങ്ങള്‍ തിരിച്ചു നല്‍കും.

200 രൂപ ബോണ്ടും ആഭരണ മൂല്യത്തിന്റെ 10 ശതമാനം സ്റ്റോറേജ് ഫീസും നല്‍കണം. ഉടമസ്ഥനില്ലാത്ത സ്വര്‍ണവും വെള്ളിയും തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് ഭവനിലെത്തിച്ച് ലോക്കറില്‍ സൂക്ഷിക്കും.

Latest Stories

ഓഡീഷൻ വല്ലതും നടക്കുന്നുണ്ടോ എന്നറിയാനാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്, കോടികൾ മുടക്കിയ സിനിമയിൽ നിന്റെ മുഖം കാണാനാണോ ആളുകൾ വരുന്നത് എന്നാണ് തിരിച്ച് ചോദിച്ചത്: സിജു വിത്സൻ

'കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ?'; ഇപി ജയരാജന്‍

ടി20 ലോകകപ്പ് 2024: വല്ലാത്ത ധൈര്യം തന്നെ..., ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ലാറ

'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ

കുഞ്ഞ് കരഞ്ഞപ്പോള്‍ വാഷ് ബേസിനില്‍ ഇരുത്തി, പിന്നെ ഫ്രിഡ്ജില്‍ കയറ്റി, ബോറടിച്ചപ്പോ പിന്നെ..; ബേസിലിന്റെയും ഹോപ്പിന്റെയും വീഡിയോ, പങ്കുവച്ച് എലിസബത്ത്

എടുത്തോണ്ട് പോടാ, ഇവന്റയൊക്കെ സര്‍ട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജയ്ക്ക്; 'വര്‍ഗീയ ടീച്ചറമ്മ' പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐ

IPL 2024: സാക്ഷി ചേച്ചി പറഞ്ഞാൽ ഞങ്ങൾക്ക് കേൾക്കാതിരിക്കാൻ പറ്റുമോ, നേരത്തെ മത്സരം തീർത്തത്തിന്റെ ക്രെഡിറ്റ് ധോണിയുടെ ഭാര്യക്ക്; സംഭവം ഇങ്ങനെ

രാജുവിന്റെയും സുപ്രിയയുടെയും കാര്യത്തിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്, എന്നാൽ അങ്ങനെയല്ല: മല്ലിക സുകുമാരൻ

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍