മന്ത്രിയുടെ വാക്ക് കേട്ടെത്തിയവർ പെരുവഴിയിൽ, കെഎസ്ആർടിസി ഓടുന്നില്ല; സർവീസ് നടത്തിയ ബസുകൾ തടഞ്ഞ് സമരക്കാർ

ദേശീയ പണിമുടക്കിൽ മുട്ടുമടക്കി കെഎസ്ആർടിസിയും. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞിരുന്നെങ്കിലും തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നില്ല. കൊച്ചിയിലും തൃശൂരും സർവീസ് നടത്താനൊരുങ്ങിയ കെഎസ്ആർടിസി ബസുകൾ പണിമുടക്ക് അനുകൂലികൾ തടഞ്ഞു. പത്തനംതിട്ടയിൽ നിന്ന് കൊല്ലത്തേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് അടൂരെത്തിയപ്പോൾ സംയുക്‌ത സമര സമിതി തടഞ്ഞു. ഹെൽമറ്റ് വച്ചാണ് ഡ്രൈവർ ബസ് ഓടിച്ചത്. വാഹനം തടഞ്ഞുവച്ചിരിക്കുകയാണ്. സർവീസ് നടത്താൻ അനുവദിച്ചിട്ടില്ല.

ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ കെഎസ്ആർടിസി ഡിപ്പോകളിൽ ഉൾപ്പെടെ ഉദ്യോഗസ്‌ഥർ എത്തിയിട്ടുണ്ട്. എന്നാൽ സർവീസുകൾ നടത്തുന്നില്ലെന്നാണ് യാത്രക്കാരോട് പറയുന്നത്. എത്തുന്നവരെ സർവീസ് ഇല്ലെന്നു പറഞ്ഞ് മടക്കി അയയ്ക്കുകയാണ്. പൊലീസ് സംരക്ഷണത്തോടെ മാത്രമേ സർവീസ് നടത്താവൂ എന്നാണ് ഡിപ്പോകൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം. തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് പൊലീസ് ബസിൽ പൊലീസ് ഗതാഗത സൗകര്യമൊരുക്കുന്നുണ്ട്. ആർസിസിലേക്ക് ഉൾപ്പെടെയാണ് സർവീസ്.

കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിൻ്റെ ഭാഗമാകില്ലെന്നുള്ള മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ പ്രസ്‌താവന ട്രേഡ് യൂണിയനുകൾ തള്ളിയിരുന്നു. പണിമുടക്ക് നോട്ടീസ് നേരത്തേ നൽകിയതാണെന്നും പറഞ്ഞു. കെഎസ്‌ഇബിയിലും കെഎസ്ആർടിസിയിലും ഡയസസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎൻടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിസി, എൽപിഎഫ്, യുടിയുസി എന്നീ യൂണിയനുകളാണ് പണിമുടക്കിനു നേതൃത്വം നൽകുന്നത്.

ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. ഇവിടങ്ങളിൽ ജനജീവിതം സാധാരണ നിലയിലാണ്. ഡൽഹിയിലെ ഓഫിസുകൾ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ റാലിയും മറ്റും സംഘടിപ്പിക്കുന്നുണ്ട്. ജന്തർ മന്ദറിൽ സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ട്. ബിഹാറിലെ ജഹനാബാദിൽ ആർജെഡി പ്രവർത്തകർ റെയിൽവേ ട്രാക്ക് ഉപരോധിച്ചു. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

Latest Stories

Asia Cup 2025: “അദ്ദേഹത്തെപ്പോലുള്ള ഒരു കളിക്കാരനെ നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയില്ല”: അജിത് അഗാർക്കറുടെ ധീരമായ തീരുമാനത്തെ പ്രശംസിച്ച് സുനിൽ ഗവാസ്‌കർ

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

രാഹുലിനൊപ്പം നീങ്ങുന്ന സമുദ്രം, കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തമായ അലർച്ച

'ആരാധനാലയവും വീടും പൊളിച്ചു മാറ്റി'; ഛത്തീസ്‌ഗഡിൽ ക്രിസ്ത്യൻ ആരാധനാലായത്തിനെതിരെ ബുൾഡോസർ നടപടി

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; അക്രമി പിടിയിൽ

കോട്ടയം, തിരുവനന്തപുരം ഡിസിസികളിൽ തർക്കം; വഴിമുട്ടി കോൺഗ്രസ് പുനഃസംഘടന

അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ; സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

ASIA CUP 2025: ആ ചെക്കനെ ടീമിൽ എടുക്കില്ല എന്ന് അഗാർക്കർ അവനോട് പറയണമായിരുന്നു: മുഹമ്മദ് കൈഫ്

ASIA CUP 2025: സഞ്ജു പകരക്കാരൻ, ആ താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവൻ പുറത്തിരുന്നേനെ: അജിത് അഗാർക്കർ

ASIA CUP 2025: യശസ്‌വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരിനെയും ടീമിൽ എടുക്കാത്തതിന്റെ കാരണം.......: അജിത് അഗാർക്കർ