വിദ്വേഷ പ്രചാരകന്‍ അഡ്വ കൃഷ്ണരാജിന് ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ്ങ് കോണ്‍സലായി നിയമനം; നടപടി മുസ്ലീം ലീഗ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന്റേത്

സോഷ്യല്‍ മീഡിയകളിലൂടെ സംസ്ഥാനത്ത് നിരന്തരം വിദ്വേഷ പ്രചരണം നടത്തുന്ന സംഘപരിവാര്‍ അനുകൂലി അഡ്വ കൃഷ്ണരാജിനെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ്ങ് കോണ്‍സലായി നിയമിച്ച് മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്ത്. മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്താണ് അഡ്വ. കൃഷ്ണരാജിനെ പഞ്ചായത്ത് ഭരണസമിതി സ്റ്റാന്‍ഡിംഗ് കോണ്‍സിലാക്കിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ മണ്ഡലത്തിന്റെ ഭാഗമാണ് കൃഷ്ണരാജിനെ സ്റ്റാന്‍ഡിംഗ് കോണ്‍സലാക്കി നിയമിച്ച വഴിക്കടവ് പഞ്ചായത്ത്.

സോഷ്യല്‍ മീഡിയകളിലും പുറത്തും നിരന്തരം തീവ്ര വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് സംഘപരിവാര്‍ അനുകൂലിയായ കൃഷ്ണരാജ്. വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നല്‍കിയ ഹര്‍ജിയ്‌ക്കെതിരെ നല്‍കിയ തടസ്സ ഹര്‍ജിയില്‍ കാസയ്ക്ക് വേണ്ടി ഹാജരാകുന്നത് കൃഷ്ണരാജാണ്. കെഎസ്ആര്‍ടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച കുറ്റത്തിന് കൃഷ്ണരാജിനെതിരെ കേസുണ്ട്.

ലീഗ് അനുകൂലിയായ വ്യക്തിയെ മാറ്റിയാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് അഡ്വ. കൃഷ്ണരാജിനെ സ്റ്റാന്‍ഡിങ്ങ് കോണ്‍സലായി നിയമിച്ചത്. സംഭവത്തിനെതിരെ ഇതോടകം വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിലമ്പൂര്‍ ഉതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലുള്ള നിയമനമാണെന്നതും ശ്രദ്ധേയമാണ്.

Latest Stories

സഹകരണ സംഘങ്ങളിലെ വായ്‌പ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആശ്വാസമേകാൻ 'ആശ്വാസ് 2026'; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

യുഎഇയിൽ ആശുപത്രി പൂട്ടി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ തേടി മുഖ്യമന്ത്രി

പാലക്കാട് ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ച് ടൗണിൽ കറങ്ങി; ജീവനക്കാര്‍ പിന്തുടര്‍ന്നതോടെ ബസ് ഉപേക്ഷിച്ച് രക്ഷപെട്ടു; പലയിടത്തും വാഹനമിടിച്ചു

'ആ ചിരിയും മാഞ്ഞു'; മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന് വിട നൽകി കേരളം

'ഫണ്ടുകൾ പലതും കൈപ്പറ്റിയത് ഗൂഗിൾ പേയിലൂടെ'; വയനാട് കുടുംബശ്രീ അഴിമതിയിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് മന്ത്രി ടി സിദ്ദിഖ്

ഇന്ത്യയിൽ ചരിത്രത്തിലാദ്യമായി ജനനനിരക്കിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്

ഹാസ്യത്തിന്‍റെ ആശാനെ അവസാന നോക്കുകാണാൻ ഒഴുകിയെത്തി ആയിരങ്ങൾ; അനുശോചനം അറിയിച്ച് പ്രമുഖർ

സംസ്ഥാനത്ത് മഴ കനക്കും; ഇന്നും നാളെയും 14 ജില്ലകളിലും മുന്നറിയിപ്പ്

ജമ്മു കശ്മീരിൽ വൻ തീപിടുത്തം; എട്ട് കടകൾ കത്തിനശിച്ചു

'നഷ്ടപ്പെട്ടത് സഹോദര തുല്യനെ, സലിം കുമാർ അതുല്യ പ്രതിഭ'; വ്യക്തിപരമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി