ക്രൂരതയ്ക്ക് പേരുകേട്ട പൊലീസാണ് ആദിത്യനാഥിന്റെത്; കാപ്പന് മാനുഷികനീതി ഉറപ്പാക്കണമെന്ന് മുല്ലപ്പള്ളി

സിദ്ധിഖ് കാപ്പന് മാനുഷികനീതി ഉറപ്പാക്കണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് നീതി ഉറപ്പാക്കണം. കോവിഡ് ബാധിതനായ സിദ്ധിഖ് കാപ്പനെ കട്ടിലില്‍ ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുകയാണെന്ന വാര്‍ത്തകള്‍ ഹൃദയഭേദകമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

തടവുകാരന് ന്യായമായി ലഭിക്കേണ്ട അവകാശങ്ങളുടെ ലംഘനമാണ് സിദ്ധിഖ് കാപ്പന്റെ വിഷയത്തില്‍ സംഭവിച്ചത്. സിദ്ധിഖ് കാപ്പന് അടിയന്തര വൈദ്യസഹായം ഉറപ്പു വരുത്തേണ്ടതുണ്ട്. മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് പേരുകേട്ട പൊലീസാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെത്. ഓരോ ദിവസം കഴിയുമ്പോഴും അതിന്റെ തീവ്രത വര്‍ദ്ധിക്കുന്നു. മനുഷ്യനെ മൃഗതുല്യമായിട്ടാണ് ഉത്തര്‍പ്രദേശ് പോലീസ് കാണുന്നതും കൈകാര്യം ചെയ്യുന്നതും.സിദ്ധിഖ് കാപ്പനു ലഭിക്കേണ്ട മാനുഷിക പരിഗണന തീര്‍ച്ചയായും ഉറപ്പാക്കണം.

കോവിഡ് ബാധിതനായ കാപ്പന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ട്. അതിനാല്‍ അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം നല്‍കേണ്ടത് ഭരണകൂടങ്ങളുടെ കടമയാണ്.അത് നിറവേറ്റാത്തത് പ്രാകൃതമാണ്. പരിഷ്‌കൃത സമൂഹത്തിന് അപമാനമാണിത്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സിദ്ധിഖ് കാപ്പന്റെ ദുരവസ്ഥയില്‍ ഇടപെടുകയും മാനുഷികനീതി ഉറപ്പാക്കുകയും വേണം. പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും സിദ്ധിഖ് കാപ്പന്റെ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്