ക്ഷേത്രമുറ്റം സ്വകാര്യഭൂമിയെന്ന വാദം തള്ളി; ഡി.വൈ.എഫ്‌.ഐയുടെ പരാതിയില്‍ ആര്‍.എസ്.എസ്.എസ് ശാഖ നിര്‍ത്താന്‍ ഉത്തരവ്; ശിവക്ഷേത്ര പരിസരത്ത് അനിശ്ചിതകാല നിരോധനാജ്ഞ

കോട്ടക്കല്‍ ശിവക്ഷേത്ര പരിസരത്ത് ആര്‍എസ്എസ് നടത്തിവന്ന ശാഖ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്. കോട്ടയ്ക്കല്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ആര്‍എസ്എസ് ശാഖ നിരോധിച്ചതിന് പിന്നാലെ കോട്ടയ്ക്കല്‍ വെങ്കിട്ടത്തേവര്‍ ക്ഷേത്ര പരിസരത്ത് സെക്ഷന്‍ 144 പ്രകാരം അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചു.

എന്നാല്‍, ക്ഷേത്രവിശ്വാസികള്‍ക്ക് രാവിലെ 5.30 മുതല്‍ രാത്രി 7.30വരെ ക്ഷേത്ര ദര്‍ശനത്തിനും ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും ഉളവുകള്‍ നല്‍കിയിട്ടുണ്ട്. ക്ഷേത്രമുറ്റം സ്വകാര്യഭൂമിയാണെന്നും ഇവിടെ മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ നടത്തുന്നതിന് അനുവാദം കൊടുക്കാന്‍ ഭൂമിയുടെ ഉടമസ്ഥരായ കിഴക്കേ കോവിലകം ട്രസ്റ്റ് മാനേജര്‍ക്ക് അധികാരമുണ്ടെന്നും മാനേജര്‍ ദിലീപ് രാജ വാദിച്ചെങ്കിലും മജിസ്‌ട്രേറ്റ് അംഗീകരിച്ചില്ല. നേരത്തെ കോട്ടക്കല്‍ ശിവക്ഷേത്ര പരിസരത്ത് ആര്‍എസ്എസ് ശാഖ നടത്തുന്നതിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, തുടര്‍ന്നും ക്ഷേത്ര പരിസരത്ത് ആര്‍എസ്എസ് ശാഖ നടത്തി. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

സംഭവുമായി ബന്ധപ്പെട്ട യോഗത്തില്‍ തിരൂര്‍ തഹസില്‍ദാര്‍ പി. ഉണ്ണി, കോട്ടക്കല്‍ വില്ലേജ് ഓഫീസര്‍ സുരേഷ്ബാബു, മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസി. കമ്മീഷണര്‍ ടി. ബിജു ചന്ദ്രശേഖരന്‍, കോട്ടക്കല്‍ സി.ഐ. അശ്വിത്, എസ്.ഐ പ്രിയന്‍, കിഴക്കെ കോവിലകം ട്രസ്റ്റ് മാനേജര്‍ കെ.സി. ദിലീപ് രാജ, ഉപദേശകന്‍ വിനയചന്ദ്രന്‍, ഡി.വൈ.എഫ്.ഐ നേതാക്കളായ എന്‍.പി. സുര്‍ജിത്, എം.പി. വൈശാഖ്, ആര്‍.എസ്. എസ് പ്രതിനിധി കെ.സി. വിനോദ്, ബി.ജെ.പി നേതാവ് എം.കെ. ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്