വിലക്ക് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തം; ആര്‍എസ്എസ് സഹായം ലഭിക്കാനുള്ള നീക്കമാണെന്ന് കോടിയേരി

സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ നടപടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമായി കണക്കാക്കേണ്ടി വരുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് ബിജെപിയുടെ നിലപാടാണ് സ്വീകരിക്കുന്നത്. ബിജെപിക്കാരാണ് സിപിഎം സെമിനാറില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കാറുള്ളത്. ബിജെപി അനുകൂല നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്.

ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് കേരളത്തില്‍ കലാപത്തിന് ശ്രമിക്കുകയാണ്. കേരളത്തിലെ വിഷയങ്ങളല്ല ചര്‍ച്ചയ്ക്ക് വരുന്നത്. ആര്‍എസ്എസിന്റെ സഹായം ലഭിക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് അഖിലേന്ത്യാ സമ്മേളനമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം മനസ്സിലാക്കണമെന്നും കോടിയേരി പറഞ്ഞു.

കെ.വി തോമസ്, ശശി തരൂര്‍ എന്നിവരെയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ സംസാരിക്കാന്‍ ക്ഷണിച്ചത്. എന്നാല്‍ പങ്കെടുക്കരുതെന്നാണ് കെപിസിസിയുടെ നിര്‍ദേശം.

Latest Stories

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ