കൊടകര കുഴൽപ്പണ​ കേസ്: ചോദ്യം ചെയ്യലിനായി കെ. സുരേന്ദ്രൻ ബുധനാഴ്ച ഹാജരാകും

കൊടകര കുഴൽപണ കവർച്ച കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകും. ബുധനാഴ്ചയാണ് സുരേന്ദൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുക. രാവിലെ പത്തരയ്ക്ക് തൃശൂർ പൊലീസ് ക്ളബിലാവും അദ്ദേഹം ഹാജരാവുക.

ഈമാസം ആറിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് അന്വേഷണസംഘം ആദ്യം നോട്ടീസ് നൽകിയിരുന്നെങ്കിലും സുരേന്ദ്രൻ ഹാജരായിരുന്നില്ല. ബി ജെ പി ഭാരവാഹി യോഗംകാരണമാണ് സുരേന്ദ്രൻ ഹാജരാകാതിരുന്നത്. കൊടകര കേസുൾപ്പടെ ഏതുകേസിലും താൻ ഹാജരാകുമെന്നും മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ലെന്നുമാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

അതിനിടെ, മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ്​ കൈ​ക്കൂ​ലി കേ​സി​ല്‍ കെ. ​സു​രേ​ന്ദ്ര​നെ​തി​രെ പ​ട്ടി​ക​ജാ​തി​-​വ​ര്‍​ഗ അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മ പ്ര​കാ​രം കേ​സെ​ടു​ക്കേ​ണ്ട​തു​ണ്ടോ​യെ​ന്ന കാര്യത്തിൽ​ നി​യ​മോ​പ​ദേ​ശം തേ​ടി ക്രൈം​ബ്രാ​ഞ്ച്​ സം​ഘം. ഇൗ ​നി​യ​മ​പ്ര​കാ​രം​കൂ​ടി സു​രേ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ പ​രാ​തി​ക്കാ​ര​നും മ​ഞ്ചേ​ശ്വ​ര​ത്ത്​ എ​ല്‍.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന വി.​വി. ര​മേ​ശ​ന്‍ ര​ണ്ടാ​മ​തൊ​രു പ​രാ​തി​കൂ​ടി ന​ല്‍​കി​യി​രു​ന്നു.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം