കെഎല്‍ 01 ഇനി കാസര്‍ഗോഡുകാര്‍ക്കും; വാഹന രജിസ്‌ട്രേഷനില്‍ പുത്തന്‍ പരിഷ്‌കാരവുമായി മോട്ടോര്‍ വാഹന വകുപ്പ്

വാഹന രജിസ്‌ട്രേഷനില്‍ പരിഷ്‌കാരവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹന രജിസ്‌ട്രേഷനിലെ സ്ഥിരമായ മേല്‍വിലാസം എന്ന നിയമത്തിനാണ് വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ ഏതൊരു ആര്‍ടി ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം.

നേരത്തെ അതത് ആര്‍ടി ഓഫീസുകളുടെ പരിധിയില്‍ മാത്രമാണ് വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമുണ്ടായിരുന്നത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ തിരുവനന്തപുരത്തുള്ള ഒരു വാഹന ഉടമയ്ക്ക് എറണാകുളത്തും വാഹനം രജിസ്റ്റര്‍ ചെയ്യാം. സ്ഥിരമായ മേല്‍വിലാസം ഇല്ലെങ്കിലും താമസിക്കുന്ന പ്രദേശത്ത് വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ നേരത്തെയും സാധിക്കുമായിരുന്നു.

എന്നാല്‍ ഇതിന് മോട്ടോര്‍ വാഹന വകുപ്പ് നിരവധി ഉപാധികള്‍ മുന്നോട്ട് വച്ചിരുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് താമസിക്കുന്ന ആര്‍ടി ഓഫീസ് പരിധികളില്‍ രജിസ്റ്റര്‍ ചെയ്യാനാകുമെന്നതാണ് സവിശേഷത. എന്നാല്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളും ഈ പരിഷ്‌കാരത്തിനുണ്ടെന്നാണ് വിലയിരുത്തല്‍.

ടാക്‌സ് മുടങ്ങുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പുതിയ പരിഷ്‌കാരം പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന വിലയിരുത്തലും ഇതോടൊപ്പമുണ്ട്. ഇതുകൂടാതെ കെഎല്‍ 01, കെഎല്‍ 07 എന്നീ രജിസ്‌ട്രേഷനുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിക്കുമെന്നതും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

Latest Stories

അൻവർ വിഷയത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി; അൻവറിനെ യൂഡിഎഫിലേക്ക് കൊണ്ടുവരണമെന്ന് കെ സുധാകരൻ, സതീശൻ ഒറ്റയ്ക്ക് തീരുമാനം എടുക്കേണ്ടെന്ന് വിമർശനം

'അൻവർ ആദ്യം യുഡിഎഫിനും ഷൗക്കത്തിനും പിന്തുണ പ്രഖ്യാപിക്കട്ടെ, ബാക്കി ചർച്ചയിലൂടെ തീരുമാനിക്കാം'; കെ മുരളീധരൻ

IPL 2025: എല്ലാം ഞാന്‍ നോക്കിക്കോളാം, ഈ സാല കപ്പ് നമ്മളുടേതാണ്, ആര്‍സിബി ആരാധകരോട്‌ ജിതേഷ് ശര്‍മ്മ, വീഡിയോ വീണ്ടും വൈറല്‍

'എന്തുകൊണ്ട് കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് പാലിച്ചില്ല?'; മാസപ്പടി കേസിൽ കേന്ദ്രത്തിനെതിരെ ഡൽഹി ഹൈക്കോടതി

സന്യാസി വേഷത്തില്‍ ജയറാം, 'ഹനുമാന്‍' നായകനൊപ്പം പുതിയ ചിത്രം; ടീസര്‍ എത്തി

IPL 2025: വിരാട് ഭായി ഔട്ടായപ്പോള്‍ ഞാന്‍ ചിന്തിച്ചത് ഒരേയൊരു കാര്യം മാത്രം, അവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം, തുറന്നുപറഞ്ഞ് ജിതേഷ് ശര്‍മ്മ

'ശ്രീനാഥ് ഭാസി പ്രധാന സാക്ഷി, ഷൈനിന് ബന്ധമില്ല, ഒന്നാം പ്രതി തസ്ലീമ സുൽത്താന'; ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും

IPL 2025: നോട്ട്ബുക്ക് സെലിബ്രേഷനിലൊക്കെ എന്താണിത്ര കുഴപ്പം, അവന്‍ ആഘോഷിക്കട്ടെ, ദിഗ്‌വേഷ് രാതിയെ പുകഴ്ത്തി റിഷഭ് പന്ത്‌

'വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടു, ചെളിവാരിയെറിഞ്ഞു'; യുഡിഎഫിനെതിരെ തുറന്നടിച്ച് പിവി അൻവർ

'ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല, പാകിസ്ഥാനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല'; ബിഎസ്എഫ്