'കേരളം വികസിപ്പിക്കും എന്ന് ബിജെപി പറയുമ്പോൾ അവർ ചെയ്തത് കേരളം മറക്കില്ല'; കോൺഗ്രസിനും ബിജെപിക്കും ഒരേ സാമ്പത്തിക നയം: മുഖ്യമന്ത്രി

കേരളത്തോട് ബിജെപി ചെയ്തത് എന്താണെന്ന് ജനം മറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 ന് ശേഷം കേരളത്തിന് വേണ്ടി എന്ത് സഹായമാണ് കേന്ദ്രം ചെയ്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു. അതേസമയം കേരളത്തെ വലിയ തോതിൽ വികസിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം വിശ്വസിക്കാൻ കഴിയാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളം വികസിപ്പിക്കും എന്ന് ബിജെപി പറയുമ്പോൾ അവർ ചെയ്തത് കേരളം മറക്കില്ല. കേരളത്തിന് ഒരു കൈത്താങ്ങ് പോലും പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രം നൽകിയില്ല. സംസ്ഥാനത്തിന്റെ അവകാശമായി പ്രത്യേക സഹായവും പ്രത്യേക പാക്കേജും വികസന പദ്ധതികളും എയിംസ് അടക്കമുള്ള ആവശ്യങ്ങളും ചോദിച്ചിട്ടും ഒന്നും ലഭിച്ചില്ല. പ്രളയം, കൊവിഡ്, നിപ തുടങ്ങിയ ദുരന്തങ്ങൾ നടന്ന നാടാണ് കേരളം. ഈ രാജ്യത്തിന്റെ ഭാഗമല്ലേ കേരളം. എന്നിട്ടും ഒരു കൈത്താങ്ങ് പോലും നൽകിയില്ല. അർഹതപ്പെട്ട സഹായം പോലും നിഷേധിച്ചു. ഒരു നാട് തകരട്ടെ എന്ന നിലപാട് എടുത്തു. അവരാണോ നാട് വികസിപ്പിക്കാൻ പോകുന്നത്?

ഇത്തവണ തെരഞ്ഞെടുപ്പ് നിർണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒട്ടേറെ മൂല്യങ്ങൾ സംരക്ഷിക്കാൻ ഉള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്. ഇവ ഇല്ലാതായാൽ രാജ്യം തന്നെ ഇല്ലാതാവും. രാജ്യത്തിന് വലിയ ആപത്ത് സംഭവിക്കൻ പോകുന്നു എന്ന തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ട്. കോൺഗ്രസിനും ബിജെപിക്കും ഒരേ സാമ്പത്തിക നയമാണ്. അതല്ലെങ്കിൽ രാഹുൽ ഇക്കാര്യം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഒരുപാട് വാഗ്ദാനങ്ങൾ നൽകി. കേരളത്തെ വലിയ തോതിൽ വികസിപ്പിക്കും എന്ന് പറഞ്ഞു. 10 വർഷക്കാലം രാജ്യത്തിൻറെ പ്രധാന മന്ത്രി ആയ ആളാണ്. 2016 ന് ശേഷം എന്ത് നന്മ ആണ് കേരളത്തിന് ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Latest Stories

തിരുവനന്തപുരത്ത് അച്ഛനും മകനും പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഇന്ത്യയുടെ വലിയ വിജയത്തിലേക്ക് രണ്ട് ചുവടുകൾ മാത്രം, പിന്തുണച്ച ആരാധകർക്ക് നന്ദി: സഞ്ജു സാംസൺ

ഇറാൻ അണുബോംബ് പദ്ധതിയിലൂടെ ശക്തി പ്രാപിക്കും, അത് തടയുകയാണ് ലക്ഷ്യം; ഇറാനെ ആക്രമിക്കാനുള്ള കാരണം പറഞ്ഞ് നെതന്യാഹു

സഞ്ജു എന്ന ആത്മാർത്ഥതയുള്ള കളിക്കാരന് അർഹിക്കുന്ന വിജയം ലഭിച്ചതിൽ സന്തോഷം: സുനിൽ ഗവാസ്കർ

പശ്ചിമേഷ്യൻ സംഘർഷം; സിബിഎസ്ഇ 10, 12 പരീക്ഷകള്‍ മാറ്റി

ഇറാനിലെ നതാന്‍സ് ആണവകേന്ദ്രത്തിന് ആഘാതമേറ്റുവെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ ആണവ ഏജന്‍സി; ആണവ ചോര്‍ച്ച ഇല്ല

എസ്‌ഐആര്‍ വഴി നുഴഞ്ഞുകയറ്റക്കാരുടെ പേര് മാത്രമേ മാറ്റിയിട്ടുള്ളു, ബിജെപി അധികാരത്തില്‍ വന്നാല്‍ അവരെ സംസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന് അമിത് ഷാ; ഹിന്ദുക്കളായ ഒറ്റ അഭയാര്‍ഥികള്‍ക്ക് പൗരത്വം നഷ്ടപ്പെടില്ലെന്നും അമിത് ഷാ

'മിസ്റ്റര്‍ ട്രംപ് വാഗ്ദാനം ചെയ്ത രക്ഷ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ് കാണപ്പെടുക'; ഇറാനില്‍ കൊല്ലപ്പെട്ട പ്രൈമറി സ്‌കൂള്‍കുട്ടികളുടെ കൂട്ടസംസ്‌കാര ചിത്രം

ഹോര്‍മൂസ് അടച്ചു, ആഗോള എണ്ണവിതരണം നിലച്ചു; പെട്രോള്‍ വില കുതിച്ചുയരുമോ എന്ന് ആധി; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍

149 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ദുബായിയില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി; വിമാന സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു