ഓപ്പറേഷന്‍ പി ഹണ്ട്: സ്വന്തം മക്കളുടെ നഗ്ന വീഡിയോ വരെ പോസ്റ്റ് ചെയ്തു, കുരുങ്ങിയത് നിരവധി ടെലഗ്രാം ചാനലുകള്‍

നവമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 12 പേരെയാണ് കഴിഞ്ഞദിവസം സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നിന്നായി പൊലീസ് പിടികൂടിയത്. വാട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകളിലെ ഗ്രൂപ്പുകളിലൂടെയാണ് ഇവര്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിപ്പിച്ചത്. നേരത്തെ രണ്ടുതവണ ഓപ്പറേഷന്‍ പി ഹണ്ടില്‍ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വാട്‌സാപ്പ്, ടെലഗ്രാം അടക്കമുള്ള ആപ്ലിക്കേഷനുകളുടെ ഉപയോഗം സജീവമായതോടെയാണ് ഇത്തരം വീഡിയോകള്‍ ഇതുവഴി പ്രചരിക്കാന്‍ തുടങ്ങിയത്. വീഡിയോകള്‍ പങ്കുവെയ്ക്കാനും പ്രചരിപ്പിക്കാനും  വാട്‌സാപ്പില്‍ നിരവധി അശ്ലീലഗ്രൂപ്പുകളും ടെലഗ്രാമില്‍ ഒട്ടേറെ ചാനലുകളുമാണുള്ളത്. ഇത്തരം ഗ്രൂപ്പുകളിലൂടെയാണ് കുട്ടികളുടെ അശ്ലീലദൃശ്യങ്ങളും വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്.

അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വാട്‌സാപ്പും ടെലഗ്രാം അടക്കമുള്ള നവമാധ്യമങ്ങളിലൂടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈ ഗ്രൂപ്പുകള്‍ നിരീക്ഷിച്ചാണ് പൊലീസ് സംഘം കഴിഞ്ഞദിവസം 12 പേരെ വിവിധയിടങ്ങളില്‍ നിന്നായി പിടികൂടിയത്.

നീലക്കുറിഞ്ഞി, നീലക്കൊടുവേലി, അധോലോകം തുടങ്ങിയ പേരുകളിലാണ് ടെലഗ്രാം ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്. മലയാളികള്‍ നിയന്ത്രിക്കുന്ന ഈ ചാനലുകളില്‍ രണ്ടുലക്ഷം പേരാണ് അംഗങ്ങളായുള്ളത്. ദിനംപ്രതി അനേകം വീഡിയോകളും ഈ ചാനലുകളിലൂടെ പ്രചരിപ്പിച്ചിരുന്നു. അതേസമയം, സൈബര്‍ പോലീസ് നിരീക്ഷണം ശക്തമാക്കി നടപടികള്‍ ഊര്‍ജ്ജിതമാക്കിയതോടെ മിക്ക ചാനലുകളില്‍ നിന്നും അംഗങ്ങള്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നതായാണ് വിവരം. ഓപ്പറേഷന്‍ പി ഹണ്ടിന്റെ വാര്‍ത്തകള്‍ പുറത്തു വന്നതോടെ രണ്ടുലക്ഷം അംഗങ്ങള്‍ ഉണ്ടായിരുന്ന പല ചാനലുകളുടെയും അംഗസംഖ്യ വന്‍തോതില്‍ ഇടിഞ്ഞു.

പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കമുള്ള നിരവധി പേരാണ് ഈ ചാനലുകളില്‍ അംഗങ്ങളായിട്ടുള്ളത്. സ്വയം ചിത്രീകരിക്കുന്ന അശ്ലീല വീഡിയോകളും ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ദൃശ്യങ്ങളും ഈ ചാനലുകളില്‍ പ്രത്യക്ഷപ്പെടും. ഒരുവേളയില്‍ ടെലഗ്രാം ചാനലിന്റെ രണ്ടുലക്ഷം അംഗങ്ങളെന്ന പരിധി പിന്നിട്ടതോടെ പുതിയ ചാനലുകളും ആരംഭിച്ചിരുന്നു.

നേരത്തെ പൂമ്പാറ്റ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ടെലഗ്രാം ചാനലിലൂടെയും കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ പോലീസ് കേസെടുക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച അഷ്‌റഫലി എന്ന മലപ്പുറം സ്വദേശിയെ പിടികൂടുകയും ചെയ്തിരുന്നു. മുന്നൂറിലേറെ അംഗങ്ങളുണ്ടായിരുന്ന പൂമ്പാറ്റ ടെലഗ്രാം ചാനലില്‍ സ്വന്തം മകളുടെ ലൈംഗികത വരെ വിവരിക്കുകയും ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നവരുണ്ടെന്ന് അന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും