2016ന് മുന്‍പുള്ള കേരളമല്ല ഇപ്പോഴുള്ളത്; രാജ്യത്ത് ഏറ്റവുമധികം പ്രതിശീര്‍ഷവരുമാനമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്ന്; വികസനങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാത്ത അവസ്ഥ ഉള്ളപ്പോഴും അതിനെ അതിജീവിച്ച് സംസ്ഥാനം മുന്നോട്ടുകുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘വിവിധ മേഖലകളില്‍ കേരളത്തിന് അര്‍ഹതപ്പെട്ട 57,000 കോടിയില്‍പ്പരം രൂപയാണ് വെട്ടിക്കുറച്ചത്. സംസ്ഥാനത്തിന്റെ കൈവശം എത്തേണ്ട തുകയാണിത്. ഈ സാമ്പത്തിക ഞെരുക്കം ചില പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷെ, അതെല്ലാം അതിജീവിച്ചു കൊണ്ട് സംസ്ഥാനം മുന്നോട്ട് കുതിക്കുകയാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷവരുമാനം 1,48,000 കോടി രൂപയില്‍ നിന്നും 2,28,000 കോടി രൂപയായി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷവരുമാനമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ആഭ്യന്തര വളര്‍ച്ചാനിരക്കില്‍ എട്ടു ശതമാനം വര്‍ധന കൈവരിച്ചു. തനതു വരുമാനം 26 ശതമാനത്തില്‍ നിന്നും 67 ശതമാനമായി ഉയര്‍ന്നു. ആഭ്യന്തര ഉല്‍പ്പാദനം 2016 ല്‍ 56,000 കോടി രൂപയായിരുന്നത് ഇപ്പോള്‍ 10,17,000 കോടി രൂപയായി വര്‍ധിച്ചു. നികുതി വരുമാനത്തില്‍ 23,000 കോടി രൂപയുടെ വര്‍ധനവുണ്ടായെന്നും മുഖ്യമന്ത്രി കണക്കുകള്‍ സഹിതം വിശദീകരിച്ചു.

ആഗോളീകരണ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന സാമ്പത്തിക നയത്തിന് ബദല്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത്. പണക്കാരനെ കൂടുതല്‍ പണക്കാരനും ദരിദ്രനെ പരമദരിദ്രനും ആക്കുന്ന നയമാണ് ആഗോളീകരണ നയം. എന്നാല്‍ സംസ്ഥാനം ശ്രമിക്കുന്നത് അതിദരിദ്രരെ പാടെ തുടച്ചുമാറ്റാനാണ്. 0.7 ശതമാനം മാത്രമാണ് കേരളത്തില്‍ അതിദാരിദ്ര്യം. അത്രയും ന്യൂനമായ സംഖ്യ വേണമെങ്കില്‍ എഴുതിത്തള്ളാമായിരുന്നു. എന്നാല്‍ അതിദരിദ്രനായ ഒരാള്‍ പോലും ഉണ്ടാകരുത് എന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് അതിദരിദ്രരായി കണ്ടത്തിയവരില്‍ 40 ശതമാനത്തില്‍ അധികം പേരെയും ആ പട്ടികയില്‍ നിന്നും മോചിപ്പിച്ചു കഴിഞ്ഞു.

മാനവവികസന സൂചിക, സാമ്പത്തിക അസമത്വ സൂചിക, ആരോഗ്യമേഖലയില്‍ പണം ചിലവഴിക്കല്‍, മാധ്യമ സ്വാതന്ത്ര്യം എന്നിവയിലൊക്കെ ദേശീയതലത്തില്‍ മോശം അവസ്ഥയിലാണ് രാജ്യമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

2016 ന് മുന്‍പുള്ള കേരളം അല്ല ഇപ്പോഴുള്ളതെന്നും ഇവിടെ നടക്കില്ല എന്ന് കരുതിയ നിരവധി വികസന പ്രവര്‍ത്തികള്‍ നടന്നുകഴിഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റു വികസന പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

ഐ.ടി മേഖലയില്‍ 26,000 തൊഴിലവസരങ്ങള്‍ ഉണ്ടായിരുന്നത് ഏഴു വര്‍ഷത്തിനുള്ളില്‍ 62,000 ആയി ഉയര്‍ന്നു. കാര്‍ഷിക മേഖലയിലെ വളര്‍ച്ചാനിരക്ക് നാലു ശതമാനമായി. 4,300 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപിച്ചത്. ഇതിന്റെ പ്രയോജനം 2300 സ്‌കൂളുകള്‍ക്ക് ലഭിച്ചു. മറ്റൊരു സംസ്ഥാനത്തിനും കഴിയാത്തവിധം 60 ലക്ഷം പേര്‍ക്കാണ് പ്രതിമാസം 1600 രൂപ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ആയി നല്‍കുന്നത്. വിവിധ മേഖലകളില്‍ ചിലവിട്ട തുകകളും നടപ്പാക്കിയ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.

നവകേരള സദസ്സ് പരിപാടി നാടിനു വേണ്ടിയാണ്. നാടിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിപാടിയാണ് എന്ന് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക്, ബോധ്യമായതിന്റെ തെളിവാണ് മഞ്ചേശ്വരത്തു തടിച്ചുകൂടിയ വന്‍ ജനാവലിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റവന്യു മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, റോഷി അഗസ്റ്റിന്‍, എ. കെ. ശശീന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി, അഡ്വ. ആന്റണിരാജു എന്നിവര്‍ സംസാരിച്ചു. മറ്റു മന്ത്രിമാര്‍ സന്നിഹിതരായിരുന്നു. ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. ചീഫ് സെക്രട്ടറി ഡോ. വി. വേണു സ്വാഗതവും ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നന്ദിയും പറഞ്ഞു.

Latest Stories

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍