കെ. സുരേന്ദ്രനും സുരേഷ്‌ഗോപിയും തോളോട്തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും; വ്യാജ പ്രചാരണത്തെ രാഷ്ട്രീയമായി നേരിടുമെന്ന് ബി.ജെ.പി

ബിജെപിക്കും മുന്‍ രാജ്യസഭാംഗവും നടനുമായ സുരേഷ്‌ഗോപിക്കും നേരയുള്ള വ്യാജ വാര്‍ത്തകളെ രാഷ്ട്രീയമായി നേരിടുമെന്ന് ബിജെപി. സുരേഷ്ഗോപിക്കും ബിജെപി നേതൃത്വത്തിനുമെതിരെ സിപിഎം ജിഹാദി ഫ്രാക്ഷന്‍ പ്രകാരം ചില മഞ്ഞ മാദ്ധ്യമങ്ങള്‍ വ്യാജപ്രചരണം നടത്തുകയാണ്. സുരേഷ്ഗോപിയുടെ ജനപിന്തുണയില്‍ വിറളിപൂണ്ടാണ് ഇത്തരം അധമശക്തികള്‍ അസത്യ പ്രചരണം നടത്തുന്നത്. ഇവര്‍ക്കെതിരെ ഭാരതീയ ജനതാ പാര്‍ട്ടി നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബിജെപി പ്രസ്താവനയിലൂടെ അറിയിച്ചു.

രാജ്യസഭാ എംപിയായിരുന്നപ്പോഴും അല്ലാതിരുന്നപ്പോഴും സുരേഷ്ഗോപി ജനങ്ങള്‍ക്ക് വേണ്ടി നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ മലയാളികള്‍ അംഗീകരിച്ചിട്ടുള്ളതാണ്. ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇനിയും സജീവമായി തുടരുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി കഴിഞ്ഞു. തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ ദുഷ്ടലാക്കോടെയാണെന്നും സുരേഷ്ഗോപി പറഞ്ഞുവെന്നും നേതൃത്വം വ്യക്തമാക്കി.

കേരളത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും സുരേഷ്ഗോപിയും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. പാര്‍ട്ടി പ്രവര്‍ത്തകരിലും അനുഭാവികളിലും ആശയക്കുഴപ്പമുണ്ടാക്കാന്‍ വേണ്ടി ചില കോണുകളില്‍ നിന്നും സൃഷ്ടിക്കുന്ന ഇത്തരം ജല്‍പനങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യുമെന്നും നേതൃത്വം കൂട്ടിച്ചേര്‍ത്തു.

വീണ്ടും രാജ്യസഭ സീറ്റ് നല്‍കാത്തതിനല്‍ സുരേഷ് ഗോപി പാര്‍ട്ടി വിടുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. പചാരണങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടലാക്ക് ആണെന്നും ബിജെപി വിട്ട് എങ്ങോട്ടുമില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇങ്ങനെ ഒരു വാര്‍ത്ത എന്തിനായിരുന്നുവെന്ന് അത് സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും ജെ പി നദ്ദക്കും രാജ്‌നാഥ് സിങിനും ഉറച്ച പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Latest Stories

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍