ആരും രാജി വെയ്ക്കണമെന്ന ഒരു ഉദ്ദേശ്യത്തോടും കൂടിയല്ല അത് പറഞ്ഞത്, അതുപോലെ അലറി വിളിച്ചുള്ള ഒരു പ്രാര്‍ത്ഥനയായിരുന്നു: ഉഷ ജോര്‍ജ്

ഭരണഘടനയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചതില്‍ പ്രതികരിച്ച് പി.സി ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജ്. ആരും രാജി വെയ്ക്കണമെന്ന ഒരു ഉദ്ദേശ്യത്തോടും കൂടിയല്ല അന്ന് അത് പറഞ്ഞതെന്നും അതുപോലെ അലറി വിളിച്ചുള്ള ഒരു പ്രാര്‍ത്ഥനയായിരുന്നെന്നും ഉഷ പറഞ്ഞു. പീഡന പരാതിയില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, കൈയില്‍ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ പിന്നില്‍ കളിച്ചവര്‍ക്ക് കുടുംബത്തിന്റെ ശാപം കിട്ടുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഉഷ ജോര്‍ജ് പറഞ്ഞിരുന്നു.

‘മനസ് നൊന്തുള്ള പറച്ചിലായിരുന്നത് കൊണ്ടാവാം പറഞ്ഞ കാര്യങ്ങള്‍ ശരിയായത്. ആരും രാജി വെയ്ക്കണമെന്ന ഒരു ഉദ്ദേശ്യത്തോടും കൂടിയല്ല അത് പറഞ്ഞത്. പക്ഷെ രാജി പ്രതീക്ഷിക്കാതെ വന്നു. ഒരുപാട് പേര്‍ പറഞ്ഞു ഉഷ ചേച്ചി പ്രാര്‍ത്ഥിച്ചിട്ടാണ് എല്ലാ കാര്യങ്ങളും അതുപോലെ നടക്കുന്നത്. അതുപോലെ അലറി വിളിച്ചുള്ള ഒരു പ്രാര്‍ത്ഥനയായിരുന്നു.’

‘മാതാവ് അതിന് തന്ന ഉത്തരമാണ് അത്. പിന്നെ ജോര്‍ജ് തെറ്റുകാരനല്ലെന്ന് ജനത്തെ അറിയിക്കണം, അതിന് മാതാവ് എനിക്ക് തന്ന വലിയൊരു അനുഗ്രഹമാണ്. കൊന്തയ്ക്ക് ഭയങ്കര ശക്തിയാണ്. ഞാന്‍ ഒരിക്കലും ചാനലിന് മുന്നില്‍ വരാറില്ല.’

‘ശാപവാക്കുകള്‍ പറയേണ്ട സാഹചര്യമുണ്ടാകാതിരിക്കട്ടെ. ഒരു മുഖ്യമന്ത്രിയെ വെടി വയ്ക്കാനൊന്നും പറ്റില്ല അത് അറിയാം. മുഖ്യമന്ത്രിക്കെതിരെ തോക്കെടുക്കുമെന്ന് പറഞ്ഞത് കടന്നുപോയി. അപ്പോഴത്തെ വിഷമത്തില്‍ പറഞ്ഞതാണ്. പ്രധാനമന്ത്രി ആണെങ്കില്‍ പോലും അങ്ങനെ തന്നെ പറഞ്ഞു പോകുമായിരുന്നു.’ ഉഷ ജോര്‍ജ് ട്വന്റി ഫോറിനോട് പറഞ്ഞു.

Latest Stories

കോണ്‍ഗ്രസ് വിട്ട രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍

IPL 2024: കെകെആറിന് സന്തോഷവാര്‍ത്ത, പ്ലേഓഫിന് മുന്നോടിയായി സൂപ്പര്‍ താരം ടീമില്‍ തിരിച്ചെത്തുന്നു

ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈന്‍ ഉടൻ വിക്ഷേപിക്കും; സുനിതാ വില്യംസ് ക്യാപ്റ്റനായുള്ള പേടക യാത്രയുടെ പുതുക്കിയ തീയതി അറിയിച്ചു

IPL 2024: മിച്ചലിന്റെ ഷോട്ട് കൊണ്ട് ഐഫോൺ പൊട്ടി, പകരം ഡാരിൽ മിച്ചൽ കൊടുത്ത ഗിഫ്റ്റ് കണ്ട് ഞെട്ടി ആരാധകർ; വീഡിയോ കാണാം

നാല് സീറ്റില്‍ വിജയിക്കുമെന്ന് ബിജെപി; സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ കൃഷ്ണദാസ് പക്ഷം

മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്

കാമറകള്‍ പൊളിച്ചു; ഓഫീസുകള്‍ തകര്‍ത്തു; ഉപകരണങ്ങള്‍ കണ്ടുകെട്ടി; അല്‍ ജസീറ ഹമാസ് ഭീകരരുടെ ദൂതരെന്ന് നെതന്യാഹു; ചാനലിനെ അടിച്ചിറക്കി ഇസ്രയേല്‍

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്