കെ. റെയിൽ എന്ന കല്ലിടാന്‍ അനുമതിയുണ്ടോ? ; അനധികൃതമായി ജനങ്ങളുടെ വീട്ടില്‍ കയറുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി

മുന്‍കൂട്ടി അനുമതിയില്ലാതെ ജനങ്ങളുടെ വീട്ടില്‍ കയറുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി. സില്‍വര്‍ലൈന്‍ സര്‍വേ തുടരുന്നതിന് തടസമില്ലെന്നും നിയമം നോക്കാന്‍ മാത്രമാണ് പറയുന്നതെന്നും വ്യക്തമാക്കി. കോടതി കെ റെയില്‍ പദ്ധതിക്കെതിരല്ല. എന്നാല്‍ ജനങ്ങളെ വിവരമറിയിക്കാതെ കല്ലിടാന്‍ വീട്ടിലെത്തുന്നത് നിയമപരമാണോയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

കെ റെയില്‍ അടക്കമുള്ള ഏത് പദ്ധതിയായാലും സര്‍വ്വേ നടത്തുന്നത് നിയമപരമാകണമെന്ന് കോടതി വ്യക്തമാക്കി. കെ റെയിലെന്ന് അഴുതിയ കല്ലിടാന്‍ അനുമതിയുണ്ടോ എന്നും കോടതി ചോദിച്ചു. നിയമം നോക്കാന്‍ മാത്രമാണ് കോടതി പറയുന്നത്. എങ്ങനെയാണ് സര്‍വേയെന്ന് ക്യത്യമായി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കണം, ജനങ്ങളെ ഭയപ്പെടുത്താതെ നിയമപ്രകാരം പദ്ധതിയുമായി മുന്നോട്ട് പോകണം. ജനങ്ങളുടെ വേദന കണ്ടില്ലെന്ന് കാണാന്‍ കോടതിക്ക് സാധിക്കില്ല. രാഷ്ട്രീയം കോടതിയുടെ വിഷയമല്ല. കോടതി ഒരു ഘട്ടത്തിലും പദ്ധതിക്ക് എതിരല്ല. പക്ഷേ സര്‍വേ കല്ലിടലടക്കമെല്ലാം നിയമപരമായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലുകള്‍ സ്ഥാപിക്കുന്നത് തടഞ്ഞ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയിട്ടുണ്ടോയെന്ന് ആരാഞ്ഞ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, റദ്ദാക്കിയിട്ടുണ്ടെങ്കില്‍ ഡിവിഷന്‍ ബഞ്ചിന്റെ ആ ഉത്തരവ് എവിടെയെന്നും ചോദിച്ചു. അതേസമയം ഹൈക്കോതി സിംഗിള്‍ ബെഞ്ചിനെതിരെ സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചു. സര്‍വ്വേ നടപടികള്‍ തടഞ്ഞ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സുപ്രീ കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്