അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കാന്‍ പൊലീസ് ജീപ്പ് തടഞ്ഞ സംഭവം; ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ട് റാലിക്കിടെയില്‍ വിദ്വേഷമുദ്രാവാക്യം വിളിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കാനായി പൊലീസ് ജീപ്പ് തടഞ്ഞ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. ആലപ്പുഴയിലെ സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാനായിരുന്ന യഹിയ തങ്ങളെ അറസറ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു സംഭവം.

ആലുവ കുഞ്ഞുണ്ണിക്കര പത്തായപ്പുരക്കല്‍ സുധീര്‍ (45), കടുങ്ങല്ലൂര്‍ എരമം സ്വദേശികളായ ഓലിപറമ്പില്‍ സാദിഖ് (43), ഓലിപ്പറമ്പില്‍ ഷമീര്‍ (38), പയ്യപിള്ളി ഷഫീഖ് (38), കടുങ്ങല്ലൂര്‍ ഏലൂക്കര അത്തനാട്ട് അന്‍വര്‍ (42), ആലുവ ഉളിയന്നൂര്‍ പല്ലേരിക്കണ്ടം കാസിം (36) എന്നിവരാണ് അറസ്റ്റിലായത്. ആലുവ പൊലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

സംഭവത്തില്‍ അമ്പതോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്നലെ രാവിലെ പത്ത് മണിക്ക് ആലുവ കമ്പനിപ്പടിക്ക് അടുത്തായിരുന്നു സംഭവം. യഹിയ തങ്ങളെ കുന്നംകുളത്തെ വസതിയില്‍ നിന്ന് ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനിടെ പൊലീസ് വാഹനം റോഡില്‍ തടയുകയായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറോളം പേര്‍ സംഘടിച്ചെത്തിയാണ് യഹിയ തങ്ങളുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ചത്.

പത്ത് മിനിറ്റോളം നേരം ആലപ്പുഴ പൊലീസിന്റെ വാഹനം റോഡില്‍ തടഞ്ഞിട്ടു. പ്രതിയുമായി പോയ പൊലീസിന്റെ കമാന്‍ഡോ വിംഗാണ് പ്രതിഷേധക്കാരെ ആദ്യം ബലം പ്രയോഗിച്ച് നീക്കിയത്. ബൈപ്പാസ് ഭാഗത്തുണ്ടായിരുന്ന ആലുവ സി.ഐ എല്‍. അനില്‍കുമാറും സംഘവും പിന്നാലെ എത്തി പ്രതിഷേധക്കാരെ നേരിടുകയായിരുന്നു.

Latest Stories

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലിം ലീഗ്