'2019 ൽ ചെന്നൈയിലെ കമ്പനിയിൽ എത്തിച്ചത് ശുദ്ധമായ ചെമ്പുപാളികൾ, ഒരു തരി പൊന്നുപോലുമില്ല'; ശബരിമല സ്വർണപ്പാളി വിവാദത്തിൽ സ്‌മാർട്ട് ക്രിയേഷൻസ് കമ്പനി

ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസ് കമ്പനി. 2019 ൽ ചെന്നൈയിലെ കമ്പനിയിൽ എത്തിച്ചത് ശുദ്ധമായ ചെമ്പുപാളികൾ ആണെന്ന് സ്ഥാപനത്തിൻ്റെ അഭിഭാഷകൻ കെ ബി പ്രദീപ് പറഞ്ഞു. സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച വസ്‌തുവിൽ ഒരു തരി പൊന്നുപോലുമില്ലെന്നും കെ ബി പ്രദീപ് പറഞ്ഞു.

കമ്പനിയുടെ പ്രോട്ടോക്കോൾ അനുസരിച്ച് മറ്റ് എന്തെങ്കിലും ലാക്കർ ചെയ്യുകയോ കോട്ട് ചെയ്യുകയോ ചെയ്‌തിട്ടുള്ള ഒരു സാധനവും ഗോൾഡ് ഡെപ്പോസിറ്റ് പ്ലേറ്റിങ്ങിന് വേണ്ടിയിട്ട് തങ്ങൾ സ്വീകരിക്കാറില്ലെന്നും കെ ബി പ്രദീപ് വ്യക്തമാക്കി. 2019-ൽ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച വസ്‌തുവിൽ ഒരു തരി പൊന്നുപോലുമില്ല. 38 കിലോഗ്രാം ഉള്ള ആർട്ടിക്കിൾസ് ആണ് അന്ന് പ്ലേറ്റിങ്ങിലേക്ക് പോയിട്ടുള്ളത്. 397 ഗ്രാം ആണ് അന്ന് ഡെപ്പോസിറ്റ് ചെയ്തത്. 40 വർഷത്തെ വാറണ്ടിയിലാണ് ഞങ്ങൾ ആ വർക്ക് ചെയ്തിട്ടുള്ളത്.

ആറു വർഷം കഴിഞ്ഞപ്പോൾ അതിൽ മാനുഷിക ഇടപെടൽ കൊണ്ടാണോ എന്ന് അറിഞ്ഞുകൂടാ, ശില്പങ്ങളുടെ ബേസിലും മറ്റും സ്വർണം തേഞ്ഞുപോയതായി കണ്ടു. അതുകൊണ്ട് അത് റിപ്പയർ ചെയ്യണമെന്ന് പറഞ്ഞു. വാറണ്ടിയിൽ ഉള്ള സാധനമാണ്, ഞങ്ങൾ റിപ്പെയർ ചെയ്‌തു കൊടുക്കണം ഫ്രീ ഓഫ് കോസ്റ്റ്. പക്ഷെ സ്വർണത്തിൽ നഷ്‌ടം ഉണ്ടെങ്കിൽ അത് കമ്പനി വഹിക്കില്ല. കാരണം സ്വർണം ഞങ്ങളുടെ കമ്പനിയിലല്ലല്ലോ എടുക്കുന്നത്. 19.4 ഗ്രാമോ മറ്റോ ആണ് സ്വർണത്തിൽ കുറവ് വന്നിരിക്കുന്നത് കെ ബി പ്രദീപ് പറഞ്ഞു.

അതേസമയം ഞങ്ങളുടെ അടുത്ത് കൊണ്ടുവന്ന സാധനം എന്താണെന്ന് മാത്രമേ ഞങ്ങൾക്ക് പറയാൻ സാധിക്കുകയുള്ളൂ എന്നും ശബരിമലയിൽ നിന്ന് അഴിച്ചത് തന്നെയാണോ കൊണ്ടുവന്നത് എന്ന് ചോദിച്ചാൽ അത് ഒരു അന്വേഷിച്ച് കണ്ടുപിടിക്കേണ്ട കാര്യമാണെന്നും സ്‌മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ കെ ബി പ്രദീപ് കൂട്ടിച്ചേർത്തു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി