'ഞാൻ അവളെ കൈപിടിച്ച് കൊടുത്തിട്ടില്ല, എനിക്കതുമായി ഒരു ബന്ധവുമില്ല'; ദുരഭിമാന കൊലക്ക് ഇരയായി കൊല്ലപ്പെട്ട കെവിന്റെ അച്ഛൻ

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കെവിൻ കൊലപാതക കേസ് നടന്നിട്ട് ഏഴ് വർഷം പിന്നിടുമ്പോൾ നീനു പുനർ വിവാഹിതയായെന്ന വാർത്ത തള്ളി കെവിന്റെ പിതാവ് ജോസഫ്. സ്വകാര്യ യൂട്യൂബ് ചാനലിനോടായിരുന്നു പിതാവിന്റെ പ്രതികരണം. ഇത്തരത്തിൽ ഒരു വാർത്ത അറിയില്ലെന്നും നീനു വീണ്ടും വിവാഹിതയായിട്ടില്ലെന്നും പിതാവ് പറഞ്ഞു. എംഎസ്‌ഡബ്ലിയു പൂർത്തിയാക്കിയ നീനു ബെം​ഗളൂരിൽ ജോലി ചെയ്യുകയാണെന്നും പിതാവ് പറഞ്ഞു.

കേരളത്തിൽ രജിസ്റ്റർ ചെയ്‌ത ആദ്യ ദുരഭിമാന കൊലപാതകമായിരുന്നു കെവിന്റേത്. നീനു എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചതിനെ തുടർന്ന് ബന്ധുക്കളുടെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്. 2018 മേയ് 28-നാണ് പുനലൂരിനു സമീപം ആറ്റിൽ കെവിൻ്റെ മൃതദേഹം കണ്ടെത്തിയത്. കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു കെവിന്റെ കൊലപാതകം. കെവിന്റെ മരണശേഷവും വർഷങ്ങളോളം കെവിന്റെ വീട്ടിലായിരുന്നു നീനു താമസിച്ചത്.

സംഭവം നടന്നിട്ട് ഏഴ് വർഷം പിന്നിടുമ്പോൾ നീനു പുനർ വിവാഹിതയായെന്ന തരത്തിലുള്ള വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കെവിൻ്റെ പിതാവ് ജോസഫ് മുൻകൈയെടുത്താണ് വിവാഹം നടത്തി കൊടുത്തതെന്നും വയനാട് സ്വദേശിയാണ് വരൻ എന്നിങ്ങനെയാണ് പ്രചാരണ വാർത്തകൾ. എന്നാൽ ഈ വാർത്തകളെ നിഷേധിച്ചാണ് പിതാവ് ജോസഫ് രംഗത്തെത്തിയത്. നീനു ബെം​ഗളൂരിൽ ജോലി ചെയ്യുകയാണെന്നും അങ്ങനെയൊരു വിവാഹം നടന്നിട്ടില്ലെന്നുമാണ് ജോസഫ് വ്യക്തമാക്കിയത്.

May be an image of 2 people, people smiling and text that says "കെവിൻ്റെ മാലാഖ വിവാഹിതയായി"

Latest Stories

മേക്കപ്പിടുമ്പോൾ ജനാർദനനെ ഞെട്ടിച്ച് മോഹൻലാൽ, ചിരിനിമിഷങ്ങളുമായി ഹൃദയപൂർവ്വം വീഡിയോ

പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും; മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് കെസി വേണുഗോപാല്‍

മുഖമില്ലാത്തവരുടെ ആക്രമണത്തെ എന്തിന് അഭിമുഖീകരിക്കണം; സൈബര്‍ ആക്രണങ്ങളില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ബോക്സോഫിസിൽ കത്തിക്കയറി വിജയ് സേതുപതി ചിത്രം, തലൈവൻ തലൈവി മൂന്ന് ദിവസം കൊണ്ട് നേടിയത്

ശബരിമല വിവാദത്തിന് പിന്നാലെ എംആര്‍ അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; പുതിയ നിയമനം എക്‌സൈസ് കമ്മീഷണറായി

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്