പോപ്പുലര്‍ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ കൗണ്‍സിലിംഗിന് വിധേയനാക്കി

ആലപ്പുഴയില്‍ പോപോപ്പുലര്‍ ഫ്രണ്ടിന്റെ റാലിക്കിടെയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കി. ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയിലാണ് കുട്ടിക്ക് കൗണ്‍സിലിങ് നടത്തിയത്. വേണ്ടിവന്നാല്‍ കുട്ടിക്ക് തുടര്‍ കൗണ്‍സിലിങ് നല്‍കുമെന്നും ചൈല്‍ഡ് ലൈന്‍ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം കേസില്‍ അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ്, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷന്‍ ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന്‍ സെക്രട്ടറി നിയാസ് എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവിനെ പള്ളുരുത്തിയിലെ വീട്ടില്‍ എത്തി പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

റാലിക്കിടെയില്‍ വിളിച്ച മുദ്രാവാക്യം തന്നെ ആരും പഠിപ്പിച്ചതല്ലെന്ന് കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ പൗരത്വ ഭേദഗതി സമരങ്ങളിലടക്കം വിളിച്ച മുദ്രാവാക്യമാണ് ഇവിടെയും വിളിച്ചത്. ആദ്യം ആസാദി എന്ന മുദ്രാവക്യമാണ് വിളിച്ചത് പിന്നീട് നേരത്തെ കേട്ടിട്ടുള്ള മുദ്രാവാക്യം ഓര്‍ത്തെടുത്ത് വിളിക്കുകയായിരുന്നെന്നും കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞു.

മുദ്രാവാക്യം വിളിച്ചപ്പോള്‍ തന്നെ കുറേ പേര്‍ എടുത്ത് തോളില്‍ ഇരുത്തുകയായിരുന്നു. മുദ്രാവാക്യം ബൈഹാര്‍ട്ടായി പഠിച്ചതാണ് അതിന്റ അര്‍ത്ഥമറിയില്ലെന്നും ആറാം ക്ലാസുകാരന്‍ പറഞ്ഞു. കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സാധാരണ പ്രകടനങ്ങളില്‍ പങ്കെടുപ്പിക്കാറുണ്ടായിരുന്നു. അവിടെ നിന്നു കേട്ടു പഠിച്ചതാകാം മുദ്രാവാക്യമെന്ന് പിതാവും പ്രതികരിച്ചു. ആര്‍എസ്എസിനെ ഉദ്ദേശിച്ചായിരുന്നു മുദ്രാവാക്യമെന്നും പിതാവ്് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി മാറുകയായിരുന്നു.

Latest Stories

ഓഡീഷൻ വല്ലതും നടക്കുന്നുണ്ടോ എന്നറിയാനാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്, കോടികൾ മുടക്കിയ സിനിമയിൽ നിന്റെ മുഖം കാണാനാണോ ആളുകൾ വരുന്നത് എന്നാണ് തിരിച്ച് ചോദിച്ചത്: സിജു വിത്സൻ

'കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ?'; ഇപി ജയരാജന്‍

ടി20 ലോകകപ്പ് 2024: വല്ലാത്ത ധൈര്യം തന്നെ..., ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ലാറ

'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ

കുഞ്ഞ് കരഞ്ഞപ്പോള്‍ വാഷ് ബേസിനില്‍ ഇരുത്തി, പിന്നെ ഫ്രിഡ്ജില്‍ കയറ്റി, ബോറടിച്ചപ്പോ പിന്നെ..; ബേസിലിന്റെയും ഹോപ്പിന്റെയും വീഡിയോ, പങ്കുവച്ച് എലിസബത്ത്

എടുത്തോണ്ട് പോടാ, ഇവന്റയൊക്കെ സര്‍ട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജയ്ക്ക്; 'വര്‍ഗീയ ടീച്ചറമ്മ' പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐ

IPL 2024: സാക്ഷി ചേച്ചി പറഞ്ഞാൽ ഞങ്ങൾക്ക് കേൾക്കാതിരിക്കാൻ പറ്റുമോ, നേരത്തെ മത്സരം തീർത്തത്തിന്റെ ക്രെഡിറ്റ് ധോണിയുടെ ഭാര്യക്ക്; സംഭവം ഇങ്ങനെ

രാജുവിന്റെയും സുപ്രിയയുടെയും കാര്യത്തിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്, എന്നാൽ അങ്ങനെയല്ല: മല്ലിക സുകുമാരൻ

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍