'പാതിവില തട്ടിപ്പുകാര്‍ സമീപിച്ചിരുന്നു, ഭാഗ്യത്തിന് നിന്നുകൊടുത്തില്ല'; പല എംഎൽഎമാരെയും സമീപിച്ചിട്ടുണ്ടെന്ന് വി ഡി സതീശന്‍

പാതിവില തട്ടിപ്പുകാര്‍ തന്നെയും സമീപിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഭാഗ്യത്തിന് നിന്നുകൊടുത്തില്ലെന്നും പല എംഎൽഎമാരെയും സമീപിച്ചിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം കേസിൽ പ്രതിയായ ലീഗല്‍ അഡൈ്വസര്‍ ആയ ലാലി വിന്സെന്റിനെതിരെ എങ്ങനെ കേസെടുക്കുമെന്നും വി ഡി സതീശൻ ചോദിച്ചു.

കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് ട്രസ്റ്റിന്റെ ലീഗല്‍ അഡൈ്വസര്‍ മാത്രമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ലീഗല്‍ അഡൈ്വസര്‍ക്കെതിരെ എങ്ങനെ കേസെടുക്കും, പാര്‍ട്ടി നേതാക്കള്‍ക്ക് പങ്കുണ്ടേയെന്ന് അന്വേഷിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അനന്തുവുമായി അടുപ്പം ഉണ്ടായി കാണും. തട്ടിപ്പുകാരനാണോയെന്ന് അറിയില്ലല്ലോ. ആരോപണങ്ങള്‍ ഇപ്പോഴല്ലേ പുറത്തുവന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.

തന്റെ നിയോജക മണ്ഡലത്തിലും തട്ടിപ്പ് നടന്നിട്ടുണ്ട്. എല്ലായിടത്തും ബോര്‍ഡ് വെച്ചു വിതരണം നടത്തുകയാണ്. പല സംഘടനകളും സമീപിക്കുമല്ലോ. പല എംഎല്‍എമാരെയും സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. ആദ്യത്തെ റൗണ്ടില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റും. അപ്പോഴല്ലേ വിശ്വാസ്യത വരിക. അതാണ് ഇവിടെയും സംഭവിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം പകുതി വില തട്ടിപ്പ് കേസിൽ വിശദീകരണവുമായി കേസിലെ ഏഴാം പ്രതി അഡ്വ. ലാലി വിൻസെന്റ് രംഗത്തെത്തി. അനന്തു കൃഷ്ണനില്‍ നിന്നും ലഭിച്ചത് വക്കീല്‍ ഫീസ് മാത്രമാണെന്നും മറ്റു സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ലെന്നും ലാലി വിൻസെന്റ് പറഞ്ഞു. അതേസമയം എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ചുമതലയുണ്ടായിരുന്ന ആനന്ദ് കുമാറിന്റെ ആരോപണവും ലാലി വിൻസെന്റ് തള്ളി.

രണ്ട് വര്‍ഷത്തിനിടെ വക്കീല്‍ ഫീസ് ഇനത്തില്‍ 40 ലക്ഷം രൂപ മാത്രമാണ് തനിക്ക് ലഭിച്ചത്. മറ്റു സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ല ബാങ്ക് അക്കൗണ്ട് പരിശോധിക്കാമെന്നും ലാലി വിന്‍സെന്റ് പറഞ്ഞു. അതേസമയം അനന്തു കൃഷ്ണനെ പരിചയപ്പെടുത്തിയത് ലാലി വിന്‍സെന്റ് ആണെന്ന എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ചുമതലയുണ്ടായിരുന്ന ആനന്ദ് കുമാറിന്റെ വാദവും ലാലി തള്ളി. ആനന്ദ് കുമാറിന് ഓര്‍മ പിശക് ആണെന്ന് ലാലി പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി