മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷ; കോട്ടയത്തെ പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് അസാധാരണ നിര്‍ദ്ദേശം

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇന്ന് കോട്ടയത്ത് നടക്കുന്ന പൊതുപരിപാടിയില്‍ വന്‍ സുരക്ഷ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

കെ.ജി.ഒ.എ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തുന്നത്. സമ്മേളനത്തില്‍ എത്തുന്ന മാധ്യമങ്ങള്‍ക്കുള്‍പ്പെടെ അസാധാരണ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. മാധ്യമങ്ങള്‍ക്കായി പ്രത്യേകം പാസ് ഏര്‍പ്പെടുത്തി. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താനാണ് മാധ്യമങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കറുത്ത മാസ്‌ക് ധരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്ന് പൊലീസ് അറിയിച്ചു. ബോംബ് സ്‌ക്വാഡ് അടക്കമുള്ള സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കഴിവതും പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് ഇന്റലിജന്‍സ് വിഭാഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം പിണറായി വിജയന്‍ പൊലീസ് കോട്ടകെട്ടി അതിനകത്ത് ഇരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. പിണറായി വിജയന് മാധ്യമങ്ങളെ ഭയമാണെന്നും ആരോപണങ്ങള്‍ക്ക് പിന്നാലെ വിജിലന്‍സ് മേധാവിയെ മാറ്റിയ നടപടി അപമാനകരമാണെന്നും വിജിലന്‍സ് മേധാവിയെ മറയാക്കി രക്ഷപ്പെടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Latest Stories

ദുൽഖർ മമ്മൂക്കയ്ക്ക് ഗിഫ്റ്റ് കൊടുക്കുമ്പോഴൊക്കെ, എന്റെ അച്ഛൻ കൂടെയില്ലല്ലോ എന്ന സങ്കടം വരും: പൃഥ്വിരാജ്

രോഹിത് ശര്‍മ്മയ്ക്ക് പുതിയ പേര് നല്‍കി യുസ്‌വേന്ദ്ര ചാഹല്‍

'മോദി ജീയുടെ ജനപ്രീതി സമാനതകളില്ലാത്തത്, ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തി'; വോട്ട് കുറയുന്നതൊന്നും ബിജെപിയെ ബാധിക്കില്ലെന്ന് രാജ്‌നാഥ് സിംഗ്; 'യുപിയില്‍ 80ല്‍ 80ഉം പോരും'

പുടിന്റെ മാസ് ഷോ, മോസ്‌കോ തെരുവുകളില്‍ പിടിച്ചെടുത്ത അമേരിക്കന്‍ -ബ്രിട്ടീഷ് ടാങ്കുകള്‍; കൊടി പോലും മാറ്റാതെ തൂക്കിയെടുത്ത് പ്രദര്‍ശനം

എന്റെ എന്‍ട്രിയുണ്ട്, പാട്ട് ഇട്ടിട്ടും പോയില്ല, ഞാന്‍ ബാക്കിലിരുന്ന് ഭക്ഷണം കഴിക്കുവായിരുന്നു..; ജീന്‍ പോള്‍ വഴക്ക് പറഞ്ഞെന്ന് ഭാവന

ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുനെങ്കിൽ പണി കിട്ടുമായിരുന്നു, കൃത്യസമയത്ത് വലിയ അപകടത്തിൽ നിന്ന് രക്ഷപെട്ട് ഹർഷിത് റാണ; ഇന്നലെ നടന്നത് ഇങ്ങനെ

'ഈ ദശാബ്ദത്തിലെ വലിയ സിനിമാറ്റിക് വിജയം, സൂപ്പർസ്റ്റാർ ഫഫാ'; ആവേശത്തെ പ്രശംസിച്ച് നയൻതാര

ദൈവമില്ലാതെയാണ് കഴിഞ്ഞ 50 വര്‍ഷമായി ഞാന്‍ ജീവിച്ചത്, എന്നാല്‍ ബന്ധങ്ങള്‍ ഇല്ലാതെ പറ്റില്ല: കമല്‍ ഹാസന്‍

സുരേഷ് ഗോപി മൂന്നാമതാകും; വടകരയില്‍ ഉള്‍പ്പെടെ യുഡിഎഫ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു; ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന് എംവി ഗോവിന്ദന്‍

ഐപിഎല്‍ 2024: ടീം മീറ്റിംഗുകളില്‍ പങ്കെടുക്കുന്നില്ല, നരെയ്‌ന് കെകെആറില്‍ 'വിലക്ക്'