'മുഖ്യമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെടുത്തിയത് ഇഎംഎസ്, താഴ്ന്ന ജാതിക്കാരോട് അദ്ദേഹത്തിന് വിരോധമായിരുന്നു'

ഇഎംഎസ്, ടി.വി.തോമസ്, എ.കെ.ഗോപാലന്‍ തുടങ്ങി സി.പിഎമ്മിന്റെ സമ്മുന്നത നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗരിയമ്മ. ന്യൂസ് 18 ന്റെ ” അന്ന് ഞാന്‍ ” എന്ന പ്രോഗ്രാമില്‍ രാജീവ് ചന്ദ്രശേഖറുമായി സംസാരിക്കുകയായിരുന്നു ഗൗരിയമ്മ.

ഇഎംഎസ് താഴ്ന്ന ജാതിക്കാരോട് താല്പര്യമില്ലാതിരുന്ന നേതാവായിരുന്നുവെന്നും ടി.വി.തോമസിന്റെ വഴിവിട്ട ജീവിതമായിരുന്നു അദ്ദേഹത്തെ 57 ല്‍ മുഖ്യമന്ത്രിയാക്കുന്നതില്‍ നിന്ന് തടഞ്ഞതെന്നും തുടങ്ങി, തന്റെ ജീവിതത്തിന്റെ പ്രധാന തീരുമാനങ്ങളെല്ലാം പാര്‍ട്ടിയാണ് എടുത്തതെന്നും തനിക്ക് അതിന് സ്വാതന്ത്രമുണ്ടായിരുന്നില്ലെന്നും രൂക്ഷമായ വിമര്‍ശനമാണ് ഗൗരിയമ്മ പാര്‍ട്ടിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

1987 ല്‍ തനിക്ക് മുഖ്യമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെടുത്തിയത് ഇഎംഎസാണ്. ഇഎംഎസ് ഒരു നമ്പൂതിരിയായിരുന്നു. താഴ്ന്ന ജാതിക്കാരിയെ മുഖ്യമന്ത്രിയാകുന്നതില്‍ ഇഎംഎസിന് എതിര്‍പ്പുണ്ടായിരുന്നു. ഇഎംഎസിന് തന്നോട് വിരോധമുണ്ടായിരുന്നു എന്ന് പറയുന്നില്ല. പക്ഷേ ഭരണം നടത്തേണ്ടത് മേല്‍ജാതിക്കാരാകണമെന്ന് ഇഎംഎസിന് നിര്‍ബന്ധമുണ്ടായിരുന്നു. അത് കൊണ്ടാണ് ഭരണമികവെന്നും ഇല്ലാതിരുന്നിട്ടു കൂടി നായനാരെ മുഖ്യമന്ത്രിയാക്കാന്‍ കൊണ്ടുവന്നത്. നായനാര്‍ ചിരിച്ച് നടക്കും. മുരളി ഫയല്‍ നോക്കും. നായനാര്‍ മുഖ്യമന്ത്രിയായിരുന്നിട്ട് എന്താണ് ചെയ്തത്. പ്രൈവറ്റ് സെക്രട്ടറി മുരളി എഴുതികൊടുക്കുന്നതിനടിയില്‍ ഒപ്പിടുകമാത്രമേ നായനാര്‍ ചെയ്തിട്ടുള്ളൂ. ഒരു തീരുമാനവും നായനാര്‍ എടുക്കാറുണ്ടായിരുന്നില്ലെന്നും ഗൗരിയമ്മ ആരോപിച്ചു.

ഇഎംഎസ് മരിച്ചപ്പോള്‍ താന്‍ റീത്ത് വച്ചിട്ടില്ല. തനിക്ക് ഇഎംഎസിനെ കുറിച്ച് അത്രയേ ഉള്ളൂ അഭിപ്രായം. നമ്പൂതിരിപ്പാടെന്ന് പറഞ്ഞ് ഇന്നും വലിയ കേമനായാണ് നടക്കുന്നത്. സ്വന്തം കാര്യം മാത്രമേ ഇഎംഎസ് നോക്കിയിട്ടൊള്ളൂ. കള്ളനെന്ന് ഒരാളെക്കുറിച്ച് അഭിപ്രായമുണ്ടെങ്കില്‍ എങ്ങനെയാണ് അയാള്‍ മരിച്ചാല്‍ നമ്മള്‍ റീത്ത് വയ്ക്കുന്നതെന്നും ഗൗരിയമ്മ ചോദിച്ചു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി