'സൂര്യന്‍ കിഴക്ക് ഉദിക്കുന്നടത്തോളം എനിക്കെന്ത് ടെന്‍ഷന്‍'; ആ തമാശ കേള്‍ക്കാന്‍ താനും കാത്തിരിക്കുന്നെന്ന് ജലീല്‍

തനിക്കെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞത് വെളിപ്പെടുത്തുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞതില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെടി ജലീല്‍. രണ്ടു ദിവസമല്ല, ഒരു നിമിഷം പോലും എനിക്ക് ടെന്‍ഷന്‍ അടിക്കേണ്ടി വരില്ലെന്ന് ജലീല്‍ പറഞ്ഞു. എന്തും പറഞ്ഞോളൂ. ഏത് ഏജന്‍സികളെയും അന്വേഷണത്തിന് വിളിച്ചോളൂ. സൂര്യന്‍ കിഴക്കുദിക്കുന്നെടത്തോളം തനിക്കൊരു ടെന്‍ഷനുമില്ലെന്നും ജലീല്‍ പറഞ്ഞു.

മിസ്റ്റര്‍ കൃഷ്ണരാജ്, രണ്ടു ദിവസമല്ല, ഒരു നിമിഷം പോലും എനിക്ക് ടെന്‍ഷന്‍ അടിക്കേണ്ടി വരില്ല. ഖുര്‍ആനില്‍ സ്വര്‍ണ്ണം കടത്തി എന്ന് ആദ്യം പറഞ്ഞു. ഖുര്‍ആന്റെ തൂക്കം പറഞ്ഞ് കുറേ കഥകള്‍ വേറെ മെനഞ്ഞു. ഖുര്‍ആന്‍ കയറ്റിയ വണ്ടിയുടെ ജി.പി.എസ് കേടുവന്നു എന്നും പറഞ്ഞ് കുറേ നടന്നു. പിന്നെ കേട്ടത് വണ്ടി ബാഗ്ലൂരിലേക്ക് പോയ വാര്‍ത്തയാണ്. ഈത്തപ്പഴത്തിന്റെ കുരുവാക്കി സ്വര്‍ണ്ണം കടത്തിയെന്നായി അടുത്ത പ്രചരണം. അതിനൊക്കെ തീര്‍പ്പുണ്ടാക്കിയിട്ട് പോരേ പുതിയ വെളിപ്പെടുത്തല്‍.

അഡ്വ: കൃഷ്ണരാജിനും സംഘികള്‍ക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് കൂരിപ്പറമ്പില്‍ തെക്കുംപാട്ട് കുഞ്ഞിമുഹമ്മദാജിയുടെ മകന്‍ ജലീലിനില്ല. എന്തും പറഞ്ഞോളൂ. ഏത് ഏജന്‍സികളെയും അന്വേഷണത്തിന് വിളിച്ചോളൂ. സൂര്യന്‍ കിഴക്കുദിക്കുന്നെടത്തോളം എനിക്കെന്ത് ടെന്‍ഷന്‍ കൃഷ്ണരാജ്.

മിസ്റ്റര്‍ കൃഷ്ണരാജ്, ഇലക്ട്രോണിക് യുഗമാണിത്. തെറ്റ് ചെയ്യാത്തവര്‍ക്ക് ലവലേശം ഭയപ്പാടിന്റെ കാര്യമില്ല. ഒരു അണുമണിത്തൂക്കം എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നേ അതെല്ലാം നാട്ടില്‍ പാട്ടാകുമായിരുന്നു. പലരെയും നിങ്ങള്‍ മിണ്ടാട്ടമില്ലാത്തവരാക്കിയത് ഇത്തരം ഓലപ്പാമ്പുകള്‍ കാട്ടിയാണ്. മിസ്റ്റര്‍ കൃഷ്ണരാജ്. എനിക്ക് സംരക്ഷിക്കാന്‍ കോടികളുടെ ആസ്തി ഇല്ല. എന്റെ കയ്യില്‍ നികുതി കൊടുക്കാത്ത ഒരു രൂപയുടെ സമ്പാദ്യവുമില്ല. കണക്കില്‍ പെടാത്ത ഒരു നയാപൈസ ഞാനെവിടെയും നിക്ഷേപിച്ചിട്ടുമില്ല. പിന്നെ ഞാന്‍ എന്തിന് ടെന്‍ഷന്‍ അടിക്കണം?

മിസ്റ്റര്‍ കൃഷ്ണരാജ്, ഞാനും കാത്തിരിക്കുന്നു. പലരെയും പോലെ. ആ തമാശ കേള്‍ക്കാന്‍. ബാക്കി തമാശക്ക് ശേഷം, ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Latest Stories

ഇറാന്‍ ആക്രമണത്തിന് തിരിച്ചടി; ടെഹ്‌റാന്‍ ഉള്‍പ്പെടെ മൂന്ന് നഗരങ്ങളില്‍ സ്‌ഫോടനം നടത്തി ഇസ്രയേല്‍, വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

രജത് പാട്ടിദാറിനെ ടീമിൽ ഉൾപെടുത്താൻ സാധിക്കില്ല, നിലവിലെ സ്‌ക്വാഡിൽ ഞങ്ങൾ സംതൃപ്തരാണ്: അജിത് അഗാർക്കർ

സംസ്ഥാനത്ത് ഇന്ന് കനത്ത മഴ; മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സഹകരണ സംഘങ്ങളിലെ വായ്‌പ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആശ്വാസമേകാൻ 'ആശ്വാസ് 2026'; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

യുഎഇയിൽ ആശുപത്രി പൂട്ടി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ തേടി മുഖ്യമന്ത്രി

പാലക്കാട് ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ച് ടൗണിൽ കറങ്ങി; ജീവനക്കാര്‍ പിന്തുടര്‍ന്നതോടെ ബസ് ഉപേക്ഷിച്ച് രക്ഷപെട്ടു; പലയിടത്തും വാഹനമിടിച്ചു

'ആ ചിരിയും മാഞ്ഞു'; മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന് വിട നൽകി കേരളം

'ഫണ്ടുകൾ പലതും കൈപ്പറ്റിയത് ഗൂഗിൾ പേയിലൂടെ'; വയനാട് കുടുംബശ്രീ അഴിമതിയിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് മന്ത്രി ടി സിദ്ദിഖ്

ഇന്ത്യയിൽ ചരിത്രത്തിലാദ്യമായി ജനനനിരക്കിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്

ഹാസ്യത്തിന്‍റെ ആശാനെ അവസാന നോക്കുകാണാൻ ഒഴുകിയെത്തി ആയിരങ്ങൾ; അനുശോചനം അറിയിച്ച് പ്രമുഖർ