ഗവര്‍ണര്‍ക്ക് പ്ലഷര്‍ അല്ല, പ്രഷറിന്റെ പ്രശ്‌നം, ഡെല്‍മ 40 കഴിക്കണം: പരിഹസിച്ച് എ.കെ ബാലന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ പരിഹാസവുമായി മുന്‍മന്ത്രി എ.കെ ബാലന്‍. ഗവര്‍ണര്‍ക്ക് പ്ലഷറിന്റെ പ്രശ്‌നമില്ല. പ്രഷറിന്റെ പ്രശ്‌നമാണുള്ളത്. ഡോക്ടറെ കാണിച്ച് ഡെല്‍മ 40 കഴിക്കണമെന്നും ബാലന്‍ പരിഹസിച്ചു.

ധനമന്ത്രിയെ പുറത്താക്കണമെന്ന ഗവര്‍ണറുടെ ആവശ്യത്തെ കാര്യമായി എടുക്കേണ്ടതില്ല. നമ്മള്‍ ഗൗരവമാക്കുന്നത് കൊണ്ടാണ് ഓരോ ദിവസവും ഗവര്‍ണര്‍ ഓരോന്ന് ഇങ്ങനെ പറയുന്നത്. ഗവര്‍ണര്‍ വെറും വട്ടപ്പൂജ്യമാണെന്നും ബാലന്‍ പറഞ്ഞു.

ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും കത്തിടപാടില്‍ പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കത്ത് കണ്ടിട്ടില്ല. ഇതില്‍ മുഖ്യമന്ത്രി മറുപടി നല്‍കും. രണ്ടു പേരും സുപ്രധാന ഭരണഘടനാപദവി വഹിക്കുന്നവരാണ്. കേരളത്തിലെന്നല്ല, ഇന്ത്യയില്‍ പോലും ഇങ്ങനെയൊക്കെ നടക്കാറുണ്ടോയെന്ന് അറിയില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.

അതേസമയം, ധനമന്ത്രിയില്‍ തനിക്ക് അപ്രീതിയുണ്ടായതിനാല്‍ പുറത്താക്കണമെന്ന ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. ധനമന്ത്രി നടത്തിയ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്ന് പറഞ്ഞ അദ്ദേഹം ഗവര്‍ണറുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും മറുപടി നല്‍കി.

ബാലഗോപാല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതിലുള്ള അതൃപ്തി ഗവര്‍ണര്‍ മുഖ്യമന്ത്രിയെ രേഖാമൂലമാണ് അറിയിച്ചത്. തന്നെ അപമാനിക്കുന്ന തരത്തില്‍ കെ.എന്‍ ബാലഗോപാല്‍ പ്രസംഗിച്ചെന്നും ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഗവര്‍ണര്‍ കത്തില്‍ ആരോപിച്ചു. ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നതിനിടയിലാണ് ഈ അസാധാരണ നീക്കം.

Latest Stories

അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം പൂർത്തിയായി

അവാര്‍ഡിനായി മത്സരിച്ച് ട്രംപിന്റെ ജീവിതകഥ കാനില്‍; 'ദി അപ്രന്റിസി'ല്‍ ആദ്യ ഭാര്യയെ ബലാത്സംഗം ചെയ്യുന്ന രംഗങ്ങളും

കുതിരാന്‍ തുരങ്കത്തില്‍ ഓക്‌സിജന്‍ കിട്ടുന്നില്ല, യാത്രക്കാര്‍ക്ക് ശ്വാസ തടസ്സം; തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നു; കേരളത്തിലെ ആദ്യ റോഡ് ടണലില്‍ നടുക്കുന്ന മരണക്കളി

IPL 2024: ശാന്തര്‍, പക്ഷേ അവരാണ് പ്ലേഓഫിലെ ഏറ്റവും അപകടകാരികള്‍; വിലയിരുത്തലുമായി വസീം അക്രം

'വോട്ട് ചെയ്തില്ല, പ്രചാരണത്തിൽ പങ്കെടുത്തില്ല'; യശ്വന്ത് സിൻഹയുടെ മകന് കാരണം കാണിക്കൽ നോട്ടിസ്

ചിരിക്കാത്തതും ഗൗരവപ്പെട്ട് നടക്കുന്നതും എന്തുകൊണ്ട്, കാരണം വിശദീകരിച്ച് ഗൗതം ഗംഭീർ

രാജ്യാന്തര അവയവക്കടത്ത്: കേസ് എൻഐഎ ഏറ്റെടുത്തേക്കും, തീവ്രവാദ ബന്ധം പരിശോധിക്കും

ബേബി ബംപുമായി കത്രീനയും; ബോളിവുഡില്‍ ഇത് പ്രഗ്നനന്‍സി കാലം

നാളേയ്ക്ക് ഒരു കൈത്താങ്ങ്; തൃശൂരില്‍ ചൈല്‍ഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം

വന്‍ കുതിപ്പില്‍ കേരളത്തിന്റെ വി-ഗാര്‍ഡ്; 76.17 കോടി രൂപയുടെ ലാഭം; അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന; നിക്ഷേപകര്‍ കൂട്ടമായെത്തി; ഓഹരികള്‍ കുതിക്കുന്നു