ചെറാട് മലയില്‍ രാത്രി ഫ്ലാഷ് ലൈറ്റ്, ആളെ തിരിച്ചിറക്കി, നടപടി എടുക്കുമെന്ന് വനം മന്ത്രി

പാലക്കാട് ചെറാട് കൂര്‍മ്പാച്ചി മലയില്‍ കയറിയ ആളെ രാത്രി തിരിച്ചിറക്കി. മലയുടെ മുകളില്‍ നിന്ന് ഫ്ലാഷ്  ലൈറ്റ് തെളിഞ്ഞ് കണ്ടതോടെ നാട്ടുകാരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. തുടര്‍ന്ന് വനം വകുപ്പ് നടത്തിയ പരിശോധനയില്‍ പ്രദേശവാസിയായ ആനക്കല്ല് സ്വദേശി രാധാകൃഷ്ണന്‍ (45) എന്നയാളെ കണ്ടെത്തുകയായിരുന്നു. ഇയാളെ ഉടന്‍ തിരിച്ചിറക്കി ആശുപത്രിയിലേക്ക് മാറ്റി. ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ കഴിഞ്ഞ ദിവസം സൈന്യം രക്ഷപ്പെടുത്തിയത്.

ഇന്നലെ രാത്രി 9.30യോടെ ആണ് മലമുകളില്‍ ഫ്ലാഷ് ലൈറ്റ് കണ്ടത്. മണിക്കൂറകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ 12.45 ഓടെയാണ് ആളെ പിടികൂടിയത്. എന്നാല്‍ ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇയാള്‍ വനമേഖലയില്‍ ചുറ്റക്കറങ്ങുന്നയാളാണ് എന്നാണ് വനം വകുപ്പ് വ്യക്തമാക്കിയത്. ആറ് മണിയോടെയാണ് ഇയാള്‍ മല കയറിയത്.

സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഒന്നിലധികം ഫ്ലാഷ് ലൈറ്റുകള്‍ കണ്ടിരുന്നുവെന്നും കൂടുതല്‍ ആളുകള്‍ ഉണ്ടാവാം എന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

അതേസമയം മലയില്‍ കയറിയവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പാലക്കാട് ഇന്ന് റവന്യൂ മന്ത്രി കെ.രാജന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം പുറത്തെത്തിച്ചത്. ബാബുവിനെ പുറത്തെത്തിക്കാന്‍ സംസ്ഥാന ഖജനാവില്‍ നിന്ന് മുക്കാല്‍ കോടിയോളം ചെലവാക്കേണ്ടിവന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ പ്രാഥമിക കണക്ക്. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍, വ്യോമസേനാ ഹെലികോപ്റ്റര്‍, കരസേനാ , മറ്റ് രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രം നല്‍കിയത് അരക്കോടി രൂപയാണ്. തിങ്കളാഴ്ച മലയില്‍ കുടുങ്ങിയ ബാബുവിനെ ബുധനാഴ്ചയാണ് രക്ഷപ്പെടുത്താന്‍ സാധിച്ചത്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'