വിഴിഞ്ഞം തുറമുഖത്ത് മത്സ്യത്തൊഴിലാളികളുടെ ഉപരോധം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍

തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരെ പ്രതിഷേധം ശക്തമാക്കി ലത്തീന്‍ സഭ. മത്സ്യത്തൊഴിലാളികള്‍ തുറമുഖത്തിന്റെ കവാടം ഉപരോധിച്ചു. നേരത്തെ മൂന്ന് തവണ മത്സ്യത്തൊഴിലാളികള്‍ സമരം നടത്തിയിരുന്നു. എന്നാല്‍ നടപടിയുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും സമരവുമായി രംഗത്തെത്തുകയായിരുന്നു.

പുനരധിവാസം ഉള്‍പ്പടെ, യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ നടപടി ഉണ്ടായെങ്കില്‍ മാത്രമെ സമരം അവസാനിപ്പിക്കുകയുള്ളുവെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഉടന്‍ നിര്‍ത്തണമെന്നാണ് ലത്തീന്‍ അതിരൂപതയുടെ ആവശ്യം. പ്രതിഷേധം നടത്തുവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അതിരൂപതയുടെ എല്ലാ പള്ളികളിലും ഇന്ന് രാവിലെ കരിങ്കൊടി ഉയര്‍ത്തി.

അതേസമയം മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചര്‍ച്ചയ്ക്കായി ആറ് മന്ത്രിമാരടങ്ങിയ ഉപസമിതിയെ നിയോഗിച്ചു. ആന്റണി രാജു, കെ രാജന്‍, എം.വി ഗോവിന്ദന്‍, അഹമ്മദ് ദേവര്‍കോവില്‍, ചിഞ്ചുറാണി, വി. അബ്ദുറഹ്‌മാന്‍ എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.

ഈ മാസം 22ന് ഉപസമിതി യോഗം ചേരും. തീരസംരക്ഷണ സമിതിയുമായും ചര്‍ച്ച നടത്തും. ഭവനപദ്ധതിക്കായി പത്തൊമ്പതര ഏക്കര്‍ ഭൂമി സര്‍ക്കാര്‍ വിട്ടുനല്‍കുമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. മുട്ടത്തറിയിലെ മൃഗസംരക്ഷണ വകുപ്പിനുകീഴിയുള്ള 17 ഏക്കര്‍ അടക്കം പത്തൊമ്പതര ഏക്കര്‍ ഭൂമിയാണ് വീടുകള്‍ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി മാറ്റിവയ്ക്കുക. ഇവിടെ ഫ്ളാറ്റ് നിര്‍മിക്കും.

Latest Stories

23 കാരിയുടെ മരണം: പ്രേരണ കുറ്റത്തിന് റമീസിന്റെ മാതാപിതാക്കളെ പ്രതി ചേർത്തു

12 കോടി വായ്പയെടുത്ത് പി വി അൻവർ തട്ടിപ്പ് നടത്തിയെന്ന് പരാതി; മലപ്പുറം കെ എഫ് സിയിൽ വിജിലൻസ് പരിശോധന

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; 1090 പേര്‍ക്ക് മെഡൽ, എസ്പി അജിത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍

ബെൻ സ്റ്റോക്സിനെ മറികടന്ന് ശുഭ്മാൻ ഗിൽ; നാലാം തവണയും ICC Player Of The Month തൂക്കി

'വോട്ട് കള്ളൻ, സിംഹാസനം വിട്ടുപോകുക', കോൺഗ്രസിൻ്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം; രാത്രി 8 ന് മെഴുകുതിരി പ്രകടനം

ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ഗവർണർ; പാടില്ലെന്ന് സർക്കാർ, ഭിന്നത രൂക്ഷം

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി