വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനോടും കളക്ടറേറ്റിലും പരാതി അറിയിച്ച് കന്നിവോട്ടർ

വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല എന്ന പരാതിയുമായി കന്നിവോട്ടര്‍. ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി കന്നി വോട്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ ഉദ്യോഗസ്ഥരോട് യുവാവ് ഹല്‍വ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഹല്‍വ ഇല്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ വോട്ടർക്ക് നല്‍കിയത്. ഹല്‍വ കിട്ടാത്ത നിരാശയിലായ യുവാവ് വെബ്‌സൈറ്റില്‍ കയറി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസ് നമ്പരില്‍ വിളിച്ച് പരാതി പറയുകയായിരുന്നു. തെരഞ്ഞെടുത്ത ബൂത്തുകളില്‍ മാത്രമാണ് മധുരം നല്‍കുന്നതെന്ന് അധികൃതര്‍ മറുപടി നല്‍കി.

കളക്ടറുടെ പേജില്‍ ഹല്‍വ നല്‍കുന്ന റീല്‍സ് ഉള്ളതിനാല്‍ കളക്ടറേറ്റിലും കന്നിവോട്ടർ വിളിച്ച് പരാതി അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യാം എന്ന മറുപടിയാണ് രണ്ടിടത്തു നിന്നും യുവാവിന് ലഭിച്ചത്. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്ന കന്നി വോട്ടര്‍മാര്‍ക്ക് മധുരം പകരാനായി ഹല്‍വ നല്‍കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

Latest Stories

നാലു വോട്ടിന് വേണ്ടി എം.വി. ഗോവിന്ദൻ എടുത്തു ചാടി', തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചെയ്തതാകാം; മൊണാലിസയുടെ വിവാഹത്തിൽ അന്വേഷണം വേണം: കെ. മുരളീധരൻ

സൗത്ത്‌ലൈവ് പുറത്തുവിട്ട അബുദാബിയിലെ ആയുര്‍വ്വേദ സെന്റര്‍ ഉദ്ഘാടനം: എഡിജിപി എസ് ശ്രീജിത്തിനെതിരെ ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്; ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്ന സമയത്ത് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ അടക്കം അന്വേഷിക്കണം

'സ്ട്രോങ് റൂമിന്റെ താക്കോൽ പൂട്ടിനൊപ്പം സീൽ ചെയ്യണം' ; എതിർത്ത ഉദ്യോഗസ്ഥർക്കുനേരെ തോക്കുചൂണ്ടി സൈനികർ; അട്ടിമറി ശ്രമമെന്ന് കോൺഗ്രസ്

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി; ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദ് ചെയ്യും

'അതിശക്തനായ സുധാകരനെ പോലുള്ള നേതാവിനെ ആട്ടിപ്പുറത്താക്കുന്നത് ശരിയല്ല'; താൻ ഇപ്പോഴും കോൺഗ്രസ് പ്രവർത്തകൻ: കെ. വി. തോമസ്

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

'DEAR VAIBHAV, WELL DONE '; സൂര്യവൻഷിക്ക് ആശംസ നേർന്ന് കിംഗ് കോഹ്ലി

ബുംറയാണെങ്കിലും ഹേസൽവുഡാണെങ്കിലും ഞാൻ നോക്കുന്നത് ബോളിനെയാണ്, അല്ലാതെ ബോളറിനെയല്ല: വൈഭവ് സൂര്യവൻഷി

ചെക്കൻ അടിച്ച് തൂക്കി; ഹേസൽവുഡിനെയും അഭിനന്ദൻ സിങ്ങിനെയും എയറിൽ നിന്നും ബഹിരാകാശത്തേക്ക് കയറ്റി വിട്ട് വൈഭവ്

ഇറാന്റെ കൈയിൽ ഇനിയൊന്നും തന്നെയില്ല, ചർച്ച നടത്താമെന്ന ഒറ്റ കാരണത്താലാണ് അവർ നിലനിൽക്കുന്നത്