'ഓണത്തിന് കുഞ്ഞാക്കയെ കാണാന്‍ പോയിരുന്നു, മാജിക് രംഗത്തോട് വിടപറഞ്ഞതിനെ വിമര്‍ശിച്ചു'

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട്. ഓണത്തിന് നാട്ടില്‍ പോയപ്പോള്‍ കുഞ്ഞാക്കയെ കാണാന്‍ പോയിരുന്നെന്നും രാഗം ശരീരത്തെ തളര്‍ത്തിയിരുന്നെങ്കിലും ഓര്‍മകള്‍ക്ക് ഒരു കുറവുമുണ്ടായിരുന്നില്ലെന്നും ഗോപിനാഥ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

കുറിപ്പ് ഇങ്ങനെ..

ദുബായിലെ ഹോട്ടല്‍ മുറിയില്‍ ഉറങ്ങിയെണീറ്റ ഉടനെ ആദ്യം കേട്ട വാര്‍ത്ത ആര്യാടന്‍ സാറിന്റെ (കുഞ്ഞാക്ക) വിയോഗമാണ്. ഈ കഴിഞ്ഞയാഴ്ച ഓണത്തിന് നാട്ടില്‍ പോയപ്പോള്‍ ഒരിക്കല്‍ കൂടി ഞാനും ഏട്ടന്മാരും കുഞ്ഞാക്കയെ കാണാന്‍ പോയിരുന്നു. രോഗം ശരീരത്തെ തളര്‍ത്തിയിരുന്നെങ്കിലും ഓര്‍മകള്‍ക്ക് ഒരു കുറവുമുണ്ടായിരുന്നില്ല.

എന്റെ മാന്ത്രികയാത്രയില്‍ ഒപ്പം നിന്ന നിമിഷങ്ങളില്‍ പലതും അദ്ദേഹം ഒപ്പമുള്ളവരോട് പങ്കുവച്ചു. മാജിക് രംഗത്തോട് വിടപറഞ്ഞതിനെ വിമര്‍ശിച്ചു.. ഇപ്പോഴത്തെ അവസ്ഥകളെ പറ്റി ചോദിച്ചറിഞ്ഞു. ട്രെയിനിന് തിരുവനന്തപുരത്തേക്ക് പോരാന്‍ സമയമായതുകൊണ്ട് ഇനിയും വരാമെന്ന് പറഞ്ഞാണ് മടങ്ങിയത്. ‘അമ്മയെ കാണാന്‍ വരുമ്പോഴെല്ലാം ഇവിടെയുമൊന്ന് വരണേ’ എന്ന് അദ്ദേഹം പറഞ്ഞത് കേട്ടാണ് പടിയിറങ്ങിയത്.

ഇനി അദ്ദേഹത്തെ കാണാനാവില്ല. രാഷ്ട്രീയരംഗത്തെ എത്രയോ ജയങ്ങളും തോല്‍വികളും ഏറ്റുവാങ്ങിയ ആ നേതാവ് ജയപരാജയങ്ങളില്ലാത്ത ഒരു ലോകത്തേക്ക് മടങ്ങിപ്പോയിരിക്കുന്നു. പ്രണാമം പ്രിയപ്പെട്ട കുഞ്ഞാക്ക..

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി