കുളിമുറിയില്‍ വീണതെന്ന് ഒപ്പം താമസിച്ചിരുന്നവര്‍; മുറിവില്‍ അസ്വാഭാവികതയെന്ന് ഡോക്ടര്‍; ബംഗളൂരുവില്‍ മലയാളി യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം

ബംഗളൂരുവില്‍ തൊടുപുഴ സ്വദേശി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. തൊടുപുഴ ചിറ്റൂര്‍ സ്വദേശി ലിബിന്‍ ആണ് ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം മരിച്ചത്. ലിബിന്റെ തലയിലേറ്റ മുറിവിനെ തുടര്‍ന്നായിരുന്നു മരണം. കുളിമുറിയില്‍ വീണതിനെ തുടര്‍ന്നാണ് മരണത്തിന് കാരണമായ മുറിവുണ്ടായതെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ കുടുംബത്തെ അറിയിച്ചത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി ആയിരുന്നു ലിബിന് പരിക്കേറ്റതായി കുടുംബത്തിന് വിവരം ലഭിച്ചത്. എന്നാല്‍ ലിബിന്റെ തലയിലേറ്റ മുറിവില്‍ അസ്വാഭാവികതയുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചതായാണ് കുടുംബം ആരോപിക്കുന്നത്. ഒപ്പം താമസിക്കുന്നവരുടെ മൊഴിയിലും വൈരുധ്യമുള്ളതായി കുടുംബം അറിയിച്ചു.

ബംഗളൂരുവില്‍ നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം ലിബിന്‍ മസ്തിഷ്‌ക മരണത്തിന് കീഴടങ്ങിയത്. ഒപ്പം താമസിച്ചിരുന്നവര്‍ പലപ്പോഴും പരസ്പര വിരുദ്ധമായി സംസാരിച്ചുവെന്നും തലയിലെ മുറിവ് കുളിമുറിയില്‍ വീണപ്പോള്‍ സംഭവിച്ചത് പോലെയല്ലെന്നും ഡോക്ടര്‍ പറഞ്ഞതായി സഹോദരിയും പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ