ഡിവൈഎഫ്‌ഐ സുവനീറില്‍ അദാനിയുടെ പരസ്യം; അദാനിയുടെ 'മൂലധനം' പുളിക്കില്ലെന്ന് സുരേന്ദ്രന്റെ പരിഹാസം

ഡിവൈഎഫ്‌ഐ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സുവനീറില്‍ അദാനി ഗ്രൂപ്പിന്റെ പരസ്യം ഉള്‍പ്പെടുത്തിയതിനെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. അദാനിയുടെ “മൂലധനം” ഡിവൈഎഫ്‌ഐയ്ക്ക് പുളിക്കില്ലെന്നായിരുന്നു സുരേന്ദ്രന്റെ പരിഹാസം.

കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന ദേശീയ സമ്മേളനത്തിന്റെ സുവനീര്‍ കഴിഞ്ഞ ദിവസമാണു ഡിവൈഎഫ്‌ഐ പുറത്തിറക്കിയത്. മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന സുവനീറില്‍ വിവിധ മേഖലകളിലെ കമ്പനികളുടെ പരസ്യമുണ്ട്. അദാനി ഗ്രൂപ്പ് അടക്കമുള്ള ബഹുരാഷ്ട്ര കമ്പനികളെ പല വേദികളിലും ഡിവൈഎഫ്‌ഐ എതിര്‍ത്തിട്ടും അവരുടെ പരസ്യം സ്വീകരിച്ചതാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നത്.

https://www.facebook.com/KSurendranOfficial/photos/a.640026446081995.1073741832.582049905212983/1608789405872356/?type=3&theater

വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ അദാനിക്കെതിരെ സിപിഐഎമ്മും പോഷക സംഘടനകളും നേരത്തെ പരസ്യമായി രംഗത്തു വന്നിരുന്നു. 6000 കോടിയുടെ അഴിമതി നടത്തിയെന്നും ബിജെപി സര്‍ക്കാരിന്റെ വിശ്വസ്തരാണെന്നുമായിരുന്നു അദാനി ഗ്രൂപ്പിനെതിരെ സിപിഐഎമ്മിന്റെ വിമര്‍ശനം.

വാര്‍ഷിക സമ്മേളനത്തിന്റെ പ്രമേയങ്ങളിലെല്ലാം ഉദാര വല്‍ക്കരണത്തിനും കോര്‍പറേറ്റുകളുടെ ചൂഷണത്തിനെതിരെയുമുള്ള ആഹ്വാനങ്ങളാണ്. ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം ദേശീയ നേതാക്കളുടെ ലേഖനങ്ങളും സുവനീറിലുണ്ട്. അതിനിടിയിലാണ് അദാനിയുടെ ബഹുവര്‍ണ പരസ്യം. അടുത്ത ദിവസങ്ങളില്‍ സുവനീര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൈകളില്‍ എത്തും

Latest Stories

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്