എച്ച് എടുത്ത് ലൈസൻസ് നേടാൻ ആശാന്റെ കൈവിട്ട സഹായം; കാര്യം ചീറ്റിപ്പോയി ഒടുവിൽ പിടിയും വീണു

ഡ്രൈവിംഗ് എല്ലാവർക്കും താൽപര്യമായിരിക്കും എന്നാൽ ലൈസൻസ് എടുക്കുക എന്നത് അൽപം ബുദ്ധിമുട്ടുള്ള പണിയാണ്. ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ ലൈസൻസ് കിട്ടിയില്ലെന്നുമിരിക്കും. ഇപ്പോഴിതാ ടെസ്റ്റ് പാസാവാൻ തന്റെ ശിഷ്യർക്ക് ആശാൻ കുറുക്കുവഴിയിൽ ചെയ്ത ഒരു സഹായമാണ് കയ്യോടെ പിടിച്ചിരിക്കുന്നത്.

എറണാകുളം ആലുവയിലാണ് സംഭവം. ഉദ്യോഗാർത്ഥികള്‍ കാറിൽ എച്ച് എടുക്കുമ്പോള്‍ കാറില്‍ രഹസ്യമായി സൂക്ഷിച്ച സൌണ്ട് ബോക്സിലൂടെ നിർദേശങ്ങൾ നൽകുന്നതായിരുന്നു കുറുക്കുവഴി, കാര്യം കണ്ടെത്തിയതോടെ ഡ്രൈംവിംഗ് സ്കൂളിനെതിരെ നടപടിയെടുത്തിട്ടുണ്ട്.

ശിഷ്യർ കാറിൽ ടെസ്റ്റിന് ഗ്രൌണ്ടില്‍ എത്തുമ്പോള്‍ ആശാന്‍ പുറത്ത് നിന്ന് നിർദ്ദേശങ്ങൾ നൽകും. സൌണ്ട് ബോക്സിലൂടെ നിർദേശങ്ങൾ കേൾക്കാനാകും.കമ്പികളിൽ തട്ടാതെ തിരിക്കാനും വളയ്ക്കാനും ആശാന്‍ പറയും.അതനിസരിച്ചാൽ കൂളായി എച്ച് എടുക്കാനും പറ്റും.ആശാന്റെ വാക്ക് അനുസരിച്ച ശിഷ്യൻമാരെല്ലാം പെട്ടെന്ന് പാസായതിന്റെ രഹസ്യം പുറത്തറിഞ്ഞതോടെ എല്ലാം തകിടം മറിഞ്ഞു.

യുഡിഎൽ ഡ്രൈവിംഗ് സ്കൂളിന്റെ ലൈസന്‍സാണ് സംഭവത്തെ തുടർന്ന് റദ്ദാക്കിയത് ആലുവ ജോയിന്റ് ആർടിഒ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈംവിഗ് സ്കൂളിന്റെ ലൈസന്‍സ് റദ്ദാക്കിയത്. മൂന്ന് മാസത്തേക്കാണ് റദ്ദാക്കൽ. ജനുവരി മാസം മുതലാണ് ലൈസന്‍സ് സസ്പെന്‍ഷന്‍ പ്രാബല്യത്തിലാവുക.

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍