"വീണാ ജോർജ്ജ് ഈഗോ വെടിയൂ, പ്രതിപക്ഷം ഒപ്പം നില്‍ക്കും , ഒന്നിച്ച് മഹാമാരിയെ നേരിടാം"

നിയമസഭയില്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ അവതരിപ്പിച്ച അടിയന്തര പ്രമയേത്തിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ പ്രതികരണത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. വീണാ ജോർജ്ജ് കുറേ കൂടി പക്വതയും, ക്രിയാത്മകമായ വിമർശനങ്ങളോട് സഹിഷ്ണുതയും കാണിക്കണം എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ യഥാർത്ഥ കണക്കില്‍ അവ്യക്തയുണ്ടെന്ന് പറയുന്ന പ്രമേയത്തിന് എതിരെയായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതികരണം. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം ഇകഴ്ത്തി കാണിക്കുന്നതായും ഇതാണോ പ്രതിപക്ഷത്തിന്റെ പിന്തുണ എന്നും വീണാ ജോര്‍ജ് ചോദിച്ചു. എന്നാൽ വീണാ ജോർജ്ജ് ഈഗോ വെടിയൂ പ്രതിപക്ഷം ഒപ്പം നില്ക്കും, നമുക്കൊന്നിച്ച് ഈ മഹാമാരിയെ നേരിടാം എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫെയേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് പൂർണരൂപം:

ബഹുമാനപ്പെട്ട കേരളത്തിൻ്റെ ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജ്ജ് കുറേ കൂടി പക്വതയും, ക്രിയാത്മകമായ വിമർശനങ്ങളോട് സഹിഷ്ണുതയും കാണിക്കണം.

ഈ സർക്കാരിന് കോവിഡ് പ്രതിരോധങ്ങൾക്ക് ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷത്തെ പിന്നെയും വെല്ലുവിളിക്കരുത്. കേരളത്തിൻ്റെ നിയമസഭയ്ക്ക് ക്രിയാത്മകമായ ചർച്ചകളുടെ ഒരു വലിയ പാരമ്പര്യവും, പൈതൃകവുമുണ്ട്. ആ ചർച്ചകളെ ഉൾക്കൊള്ളുവാൻ തയ്യാറാകാത്ത മനസ്സ് നലതല്ല.

ഇന്നത്തെ തന്നെ ഉദാഹരണം നോക്കു, നിയമസഭയിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് Dr. MK മുനീർ MLA നല്കിയ അടിയന്തിര പ്രമേയ നോട്ടീസ് പോലും സംസ്ഥാന സർക്കാരിനോട് ചേർന്ന് നിന്നുള്ളതായിരുന്നു. കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ നയത്തിൽ രൂക്ഷമായി വിമർശിച്ചും, സംസ്ഥാന സർക്കാരിൻ്റെ കോവിഡ് പ്രതിരോധത്തിനുളള പിന്തുണ ഒരിക്കൽ കൂടി വ്യക്തമാക്കിയുമാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്.

MK മുനീർ സഭയിൽ ഉന്നയിച്ച, മന്ത്രി നിഷേധിച്ച സംസ്ഥാന സർക്കാരിൻ്റെ ചില തെറ്റുകൾ ചൂണ്ടി കാണിച്ചത് കൂടി പറയാം.

1) വാക്സിൻ വിതരണത്തിൽ അശാസ്ത്രിയത.

അത് ആരോഗ്യമന്ത്രി നിഷേധിച്ചാലും കേരളത്തിൽ വാക്സിൻ ബുക്ക് ചെയ്ത എല്ലാവർക്കും ഇതിനോടകം ബോധ്യപ്പെട്ടതാണ്. വാക്സിൻ വിതരണ കേ ന്ദ്രത്തിലെ തിക്കും തിരക്കും മറ്റൊരുദാഹരണം.

2) ജില്ലകളിലെ വിതരണത്തിൽ അശാസ്ത്രീയമായ ഏറ്റക്കുറച്ചിൽ.

വാക്സിൻ്റെ വിതരണത്തിൻ്റെ ലിസ്റ്റും, ജില്ലകളിലെ കോവിഡ് രോഗികളുടെ ലിസ്റ്റും, ജില്ലകളിലെ ആകെ ജനസംഖ്യയും നോക്കുമ്പോൾ ഇത് ശരിയാണെന്ന് മനസിലാകും.

3) രണ്ടാം കോവിഡ് തരംഗത്തിൽ നാം ഓടി നടന്നത് പോലെ മൂന്നാം തരംഗത്തിൽ ഓടി നടക്കേണ്ടി വരരുത്.

ഓക്സിജൻ ലഭ്യതയില്ലാതെയും, ആശുപത്രിയിലെ ചികിത്സ കിട്ടാതെയും, വെൻ്റിലേറ്റർ കിട്ടാതെയും, ആംബുലൻസ് കിട്ടാതെയും മരിച്ച സാധുക്കൾ ഉദാഹരണം.

4) മരണ നിരക്ക് മറച്ച് വെക്കരുത്.

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ യഥാർത്ഥ കണക്ക് സർക്കാർ പുറത്ത് വിടുന്നില്ലായെന്നും, ഇത് സർക്കാർ ക്രഡിറ്റിന് വേണ്ടി ചെയ്യുന്നതാണെന്നും പല ആരോഗ്യ വിദഗ്ദ്ധരും സംഘടനകളും പറയുന്നുണ്ട്. ഇതു കൊണ്ട് രണ്ട് അപകടങ്ങളാണ്. ഒന്ന്, മരണനിരക്ക് കുറവല്ലേയെന്ന് കരുതി ജനങ്ങളുടെ ജാഗ്രത കുറയുകയും, ഇത് പ്രതിരോധ പ്രവർത്തനത്തെ തകർക്കുകയും ചെയ്യും. രണ്ട്, കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനും പ്രത്യേകിച്ച് മക്കൾക്കും ലഭിക്കുന്ന സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കില്ല. ഇത് നാച്ച്വറൽ ജസ്റ്റിസിൻ്റെ നിഷേധമാണ്.

ഈ പറയുന്നതിൽ താങ്കൾ പറഞ്ഞത് പോലെ, എവിടെയാണ് ആരോഗ്യ പ്രവർത്തകരെ അപമാനിച്ചത്? എവിടെയാണ് കേരളത്തെ അപമാനിച്ചത്?

കോവിഡ് പ്രതിരോധത്തിൻ്റെ യഥാർത്ഥ ക്രഡിറ്റ് അലമാരയിൽ അടുക്കുന്ന അവാർഡുകളല്ല, രോഗം വരാത്ത ജനങ്ങളാണ്, അവരെ സംരക്ഷിച്ചു നിർത്തലാണ്.

ചാനൽ ചർച്ചകൾ നടത്തി കേരളത്തിൻ്റെ പൊതു ഇടത്തിൽ ശ്രദ്ധ നേടിയ താങ്കൾ തന്നെ ചർച്ചകളോട് ഈ അസഹിഷ്ണുത കാണിക്കരുത്.
ഇന്ന് തന്നെ നോക്കു അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചിട്ടും വാക്കൗട്ട് ചെയ്യാതെ സർക്കാരിനൊപ്പം നിന്ന പ്രതിപക്ഷ നിലപാടില്ലെ, അതാണ് ജനാധിപത്യം, അതാണ് ക്രിയാത്മകമം.

വീണാ ജോർജ്ജ് ഈഗോ വെടിയു പ്രതിപക്ഷം ഒപ്പം നില്ക്കും, നമ്മുക്കൊന്നിച്ച് ഈ മഹാമാരിയെ നേരിടാം.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്