'സജി ചെറിയാൻ ഒന്നും മിണ്ടിയില്ലെന്ന് പറയരുത്, സർക്കാർ നിലപാട് വേദിയിൽ വ്യക്തമാക്കിയതാണ്'; അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പരാമർശത്തിൽ മന്ത്രി

സിനിമാ കോണ്‍ക്ലേവിലെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തില്‍ താൻ ഒന്നും മിണ്ടിയില്ലെന്ന് പറയരുതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. വിഷയത്തിൽ സര്‍ക്കാര്‍ നിലപാട് വേദിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വളരെ കൃത്യവും വ്യക്തവുമായി സര്‍ക്കാര്‍ നിലപാട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘അടൂരിന് അടി തെറ്റിയോ’ എന്ന വിഷയത്തില്‍ നടത്തിയ മീറ്റ് ദ എഡിറ്റേര്‍സിനിടയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ദളിതരും സ്ത്രീകളും മുഖ്യധാരയില്‍ വരാനാണ് സര്‍ക്കാര്‍ നിലപാടെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. ‘അടൂര്‍ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ വളരെ കൃത്യവും വ്യക്തവുമായി സര്‍ക്കാര്‍ നിലപാട് പറഞ്ഞിട്ടുണ്ട്, അല്ലാതെ സജി ചെറിയാന്‍ ഒന്നും മിണ്ടിയില്ലെന്ന് പറയരുത്’ – മന്ത്രി പറഞ്ഞു.

സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ പുഷ്പവതിക്ക് കിട്ടേണ്ട പരിഗണന കിട്ടിയില്ലെന്ന് വിചാരിക്കുന്നയാളാണ് താനെന്നും ജീവിതത്തില്‍ എല്ലാ പ്രതിസന്ധികളും അഭിമുഖീകരിച്ച് വളര്‍ന്നുവന്ന സ്ത്രീയാണ് അവരെന്നും മന്ത്രി വ്യക്തമാക്കി. അടൂര്‍ ഗോപാലകൃഷ്ണന്റെ വ്യാഖ്യാനങ്ങളെ ദുര്‍വ്യഖ്യാനം ചെയ്യരുതെന്നും നല്ലൊരു കാര്യത്തിന് തുടങ്ങിയ കോണ്‍ക്ലേവ് നല്ലൊരു രീതിയില്‍ സമാപിക്കട്ടേയെന്നും സജി ചെറിയാന്‍ പറഞ്ഞു.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും