ആ ലിങ്കിൽ 'ക്ലിക്ക്' ചെയ്യല്ലേ... പരിവാഹൻ ആപ്പിന്റെ പേരിലുള്ള തട്ടിപ്പ് വീണ്ടും പെരുകുന്നു

പരിവാഹൻ ആപ്പിന്റെ പേരിലുള്ള തട്ടിപ്പ് വീണ്ടും പെരുകുന്നു. രണ്ടു ദിവസത്തിനിടെ ഏഴു കേസുകളാണ് ആലപ്പുഴ ജില്ലയിൽ മാത്രം രജിസ്റ്റർ ചെയ്തത്. നിയമംലംഘിച്ചതായി കാണിച്ച് വാട്‌സാപ്പിൽ എത്തിയ ലിങ്കിൽ ക്ലിക്ക് ചെയ്തവർക്കാണ് പണം നഷ്ടമായത്.

വാഹനം നിയമലംഘനത്തിൽപ്പെട്ടിട്ടുണ്ടെന്നും പിഴ അടയ്ക്കണമെന്നും സൂചിപ്പിച്ചുള്ള വാട്‌സാപ്പ് സന്ദേശമാണ് വാഹന ഉടമകൾക്ക് ലഭിക്കുക. വാഹനത്തിന്റെ നമ്പർ, നിയമലംഘനം നടത്തിയ തീയതി, ഇതിനുള്ള പിഴ, ചലാൻ നമ്പർ എന്നിവ ഉൾപ്പെടുത്തിയാണ് സന്ദേശം വരുന്നത്. നിയമലംഘനത്തെക്കുറിച്ച് കൂടുതൽ അറിയാനും തെളിവുകൾ കാണാനും താഴെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യാനും പറയും. ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ പണം പോകും.

ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ഓട്ടോമാറ്റിക്കായി വാഹന ഉടമയുടെ ഫോണിൽ ഒരു ആപ്പ് ഡൗൺലോഡ് ആകും. ഈ ആപ്പിന്റെ സഹായത്തോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലാകും. പിന്നീട് ബാങ്ക് നൽകുന്ന ഒടിപി പോലും ആവശ്യമില്ലാതെ അക്കൗണ്ടിൽനിന്നു പണം ചോർത്താൻ ഇവർക്ക് സാധിക്കും.

വാഹനം നിയമലംഘനം നടത്തിയാൽ പിഴ ഈടാക്കാൻ കാണിച്ച് സാധാരണ സന്ദേശമാണ് ഫോണിൽ വരിക. സന്ദേശങ്ങളിൽ സംശയം തോന്നിയാൽ പോലീസുമായോ മോട്ടോർ വാഹന വകുപ്പുമായോ ബന്ധപ്പെടേണ്ടതാണ്. തട്ടിപ്പിന് ഇരയാകാതിരിക്കാൻ ഫോണിലെ സെറ്റിങ്‌സുകൾ ഏതുതരം ആപ്പുകളെയും സ്വീകരിക്കുന്ന രീതിയിൽ നിന്ന് മാറ്റി ക്രമീകരിക്കേണ്ടതാണ്.

Latest Stories

സഞ്ജുവിന്റെ കാര്യത്തിൽ തീരുമാനമാകും; ടി-20 ലോകകപ്പിൽ ബെഞ്ചിലിരിക്കേണ്ടി വരുമോ എന്ന് ആരാധകർ

'അവന്മാർക്കെതിരെ 200 ഒന്നും അടിച്ചാൽ പോരാ'; ഇന്ത്യയുടെ പ്രകടനത്തെ പുകഴ്ത്തി ന്യുസിലാൻഡ് നായകൻ

കീവികളെ പറത്തി വിട്ട് ഇഷാൻ കിഷൻ; ടി-20 ലോകകപ്പിൽ പ്രതീക്ഷകളേറെ

'അസ്തമനത്തിന് ശേഷമുള്ള സൂര്യോദയം'; രാജകീയ തിരിച്ചു വരവിൽ സൂര്യകുമാർ യാദവ്

നീയോൺ ഇന്ത്യ: നഗരങ്ങൾ ആഘോഷിക്കുമ്പോൾ കത്തിക്കരിയുന്ന തൊഴിലാളികൾ

എന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി 20യില്‍ പൊട്ടിത്തെറി; സാബു എം ജേക്കബിനൊപ്പം എന്‍ഡിഎയിലേക്ക് ഇല്ലെന്ന് ഒരു വിഭാഗം; പാര്‍ട്ടി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്ന് ചില നേതാക്കള്‍

T20 World Cup 2026: കഴിഞ്ഞിട്ടില്ല രാമാ.., ഒന്നൂടെയുണ്ട് ബാക്കി..; അവസാന ആയുധം പ്രയോ​ഗിച്ച് ബം​ഗ്ലാദേശ്

'ചുമ്മാ...' ഒടിയന് ശേഷം താടി എടുത്ത് മോഹൻലാൽ; തരുൺ മൂർത്തി ചിത്രം 'എൽ 366' ന് തൊടുപുഴയിൽ തുടക്കം

'കൊള്ളക്കാരനാണെന്ന് അറിഞ്ഞോണ്ടല്ല പരിചയപ്പെടുന്നത്, പോറ്റി അന്ന് ഉപഹാരമായി തന്നത് ഡേറ്റ്‌സ്, അത് ചുറ്റുമുള്ളവര്‍ക്ക് കൊടുത്തു; 'മരം മുറി 'ചാനല്‍ രാവിലെ മുതല്‍ തനിക്കെതിരെയാണെന്ന് അടൂര്‍ പ്രകാശ്

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് മുരാരി ബാബുവിന് ജാമ്യം