മൂന്നാറില്‍ ദേവികുളം എം.എല്‍.എയ്ക്ക് പൊലീസ് മര്‍ദ്ദനം; സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

ദേശീയ പണിമുടക്കിനിടെ ദേവികുളം എംഎല്‍എയ്ക്ക് പൊലീസ് മര്‍ദ്ദനം. ദേവികുളം എംഎല്‍എ എ രാജയെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരാനുകൂലികള്‍ വാഹനം തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. മൂന്നാറില്‍ സമരാനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

സമരവേദിയില്‍ എംഎല്‍എ പ്രസംഗിക്കുന്നതിനിടെ എത്തിയ വാഹനം സമരക്കാര്‍ തടയുകയായിരുന്നു. എന്നാല്‍ തടയുന്നതിനിടെ പൊലീസ് ഇടപെട്ടതോടെ എംഎല്‍എ നേരിട്ട് വേദിയില്‍ നിന്ന് ഇറങ്ങിവരികയായിരുന്നു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. എന്നാല്‍ പിന്നീടുണ്ടായ ഉന്തിലും തള്ളിലും എംഎല്‍എ താഴെ വീഴുകയായിരുന്നു. പരിക്കു പറ്റിയ എംഎല്‍എ ആശുപത്രിയില്‍ ചികിത്സതേടി.

പൊതുപണിമുടക്കിന്റെ ആദ്യ ദിനം ഇടുക്കിയില്‍ ശാന്തമായിരുന്നു. മൂന്നാര്‍ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആളുകളുടെ എണ്ണം കുറവാിരുന്നു. മൂന്നാര്‍ മേഖലയിലെ കടകമ്പോളങ്ങളും അടഞ്ഞു കിടക്കുകയാണ്.

Latest Stories

IND vs ENG: “മൂന്നാം ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ മാറ്റമില്ല...”: ഒരു നിമിഷത്തേക്ക് ഇല്ലാണ്ടായി സഞ്ജന ഗണേശൻ, അത്ഭുതപ്പെടുത്തി മുൻ താരങ്ങൾ

എല്ലാ മേഖലയിലും സമരം വിജയിപ്പിക്കണമെന്നാണ് ആഹ്വാനം; കൂലി നഷ്ടപ്പെടുത്തിയാണ് തൊഴിലാളികള്‍ നാളെ പണിമുടക്കില്‍ ഭാഗമാകുന്നതെന്ന് എംഎ ബേബി

തന്റെ 400 റൺസ് എന്ന അപരാജിത റെക്കോർഡ് ആർക്ക് തകർക്കാനാകും?; ലാറ പറഞ്ഞത് പങ്കുവെച്ച് ഇം​ഗ്ലീഷ് താരം

'പ്രേതബാധ ആരോപിച്ച് മന്ത്രവാദിനിയെ എത്തിച്ചു, ബാധ ഒഴിപ്പിക്കാൻ 9:30 മുതൽ 1:00 വരെ മർദനം'; കർണാടകയിൽ അമ്മയെ മകൻ അടിച്ചുകൊന്നു

അച്ഛൻ ദിവസവും 500 രൂപ ചെലവിന് തരും, ഒരു നെപ്പോ കിഡ് എന്ന നിലയിൽ അച്ഛനേക്കാൾ കഠിനാധ്വാനം ചെയ്യണം; അങ്ങനെ വിളിക്കുന്നതിൽ തെറ്റില്ല: സൂര്യ സേതുപതി

IND vs ENG: “ക്യാപ്റ്റൻ എന്ന നിലയിൽ അത് ​അവന്റെ അവസാന ടെസ്റ്റ് ആകുമായിരുന്നു”; ഗില്ലിന്റെ നേതൃത്വത്തെക്കുറിച്ച് മാർക്ക് ബുച്ചർ

‘ആരോഗ്യമേഖലയെ മോശമായി ചിത്രീകരിക്കാൻ ശ്രമം, പ്രതിപക്ഷനേതാവ് അതിന് നേതൃത്വം നൽകുന്നു'; വി ഡി സതീശനുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി വീണാ ജോർജ്

IND vs ENG: സ്റ്റോക്സ് ഇതുവരെ നേരിടാത്ത ഏറ്റവും കഠിനമായ വെല്ലുവിളി നേരിടുന്നു, ഈ തോൽവി ഇംഗ്ലണ്ടിന്റെ സമീപനത്തിനുള്ള ശിക്ഷ: മൈക്കൽ ആതർട്ടൺ

"എനിക്ക് വീണ്ടും ഒരു അവസരം ലഭിച്ചാൽ ഞാൻ അത് തന്നെ ചെയ്യും"; തുറന്നുപറഞ്ഞ് വിയാൻ മുൾഡർ

'പ്രശ്‍നങ്ങൾ പരസ്‍പരം പറഞ്ഞു തീർത്തു'; നടി വിൻസിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ