ഷൈബിന്റെ വലംകയ്യായി പ്രവര്‍ത്തിച്ചത് റിട്ട. എസ്.ഐ സുന്ദരന്‍'; വെളിപ്പെടുത്തലുകളുമായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച ദീപേഷിന്റെ കുടുംബവും സുഹൃത്തുക്കളും

വൈദ്യന്‍ കൊലക്കേസിലെ മുഖ്യപ്രതിയായ ഷൈബിന്‍ അഷ്റഫിന്റെ വലം കയ്യായി പ്രവര്‍ത്തിച്ചത് റിട്ട. എസ്. ഐ സുന്ദരനാണെന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ദീപേഷിന്റെ കുടുംബം. ദീപേഷിനെ കെട്ടിത്തൂക്കി മര്‍ദിച്ച കേസില്‍ ഷൈബിനായി ഇടപെടലുകള്‍ നടത്തിയത് ് എസ്. ഐ സുന്ദരനാണെന്നും കുടുംബം ആരോപിച്ചു. വൈദ്യന്‍ കൊലക്കേസില്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച സുന്ദരന്‍ ഇപ്പോള്‍ ഒളിവിലാണ്.

ഭര്‍ത്താവിനെ ഷൈബിന്‍ വധിച്ചെന്ന് സംശയിക്കുന്നതായി ദീപേഷിന്റെ ഭാര്യ പറഞ്ഞു. ഭര്‍ത്താവിന്റെ മരണത്തില്‍ സംശയം ഉണ്ടായിരുന്നെങ്കിലും കേസുമായി പോകാന്‍ സാധിച്ചില്ല.. ഏറ്റവും നന്നായി നീന്താനറിയാവുന്ന ദീപേഷ് ഒരിക്കലും മുങ്ങി മരിക്കില്ലെന്നും ജിസ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പ് മാര്‍ച്ച് നാലിനാണ് ദീപേഷ് കര്‍ണാടകയിലെ കുട്ടയില്‍ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഇതിന്റെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ദീപേഷും ഷൈബിനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഷൈബിന്‍ ദീപേഷിനെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി ഒഴിഞ്ഞ കാപ്പിത്തോട്ടത്തില്‍ ഉപേക്ഷിച്ചിരുന്നു.

പിന്നീട് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് ദീപേഷ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെടുന്നത്. കേസ് നേരത്തെ ഒത്തുതീര്‍പ്പാക്കാന്‍ അന്നത്തെ എസ് ഐ ശ്രമിച്ചെന്നും ജിസാ പി ജോസ് ആരോപിച്ചു. മുന്‍പ് ദീപേഷിന്റെ ടീം ഷൈബിന്‍ സ്‌പോണ്‍സര്‍ ചെയ്ത വടംവലി ടീമിനെ തോല്‍പ്പിച്ചതിന്റെ പ്രതികാരമായാണ് ദീപേഷിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് എന്നും ആരോപിച്ചു.

Latest Stories

'ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുകയാണെങ്കിൽ അങ്ങനെ ആകട്ടെ'; ബന്ധം അവസാനിപ്പിച്ച് പാലാഷ് മുച്ചൽ

'പാലാഷിനെ കല്യാണം കഴിക്കില്ല, വിവാഹം റദ്ധാക്കി', പ്രതികരണവുമായി സ്‌മൃതി മന്ദാന; ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്ത് താരം

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം