കാവിലമ്മയുടേയും ബലിദാനികളുടേയും പേരില്‍ സത്യപ്രതിജ്ഞ, തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചട്ടലംഘനത്തില്‍ പരാതിയുമായി സിപിഎം

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റമുണ്ടാക്കിയതിന്റെ ആവേശത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ബിജെപി അംഗങ്ങളുടെ ഭാഗത്ത് നിന്നും സത്യപ്രതിജ്ഞയില്‍ ചട്ടലംഘനമുണ്ടായെന്ന് ആരോപിച്ച് പരാതിയുമായി എല്‍ഡിഎഫ്. ബിജെപി മാത്രമല്ല ചില കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ചട്ടലംഘനം നടത്തിയെന്ന് കാണിച്ചാണ് സിപിഎം പരാതി നല്‍കിയത്. കോണ്‍ഗ്രസ്, ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് എതിരെ സത്യവാചകം ചൊല്ലിയതിലുള്ള ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി.

20 കൗണ്‍സിലര്‍മാര്‍ക്ക് എതിരായ പരാതി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി. കാവിലമ്മ, ബലിദാനികള്‍ തുടങ്ങിയവരുടെ പേരില്‍ സത്യവാചകം ചൊല്ലി എന്നാണ് പരാതി. ഇത് നിയമവ്യവസ്ഥകളുടെ ബോധപൂര്‍വ്വമായ ലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ബിജെപി വി വി രാജേഷിന് പ്രഖ്യാപിച്ച ദിവസം തന്നെയാണ് സിപിഎമ്മിന്റെ പരാതിയും ചര്‍ച്ചയാകുന്നത്.

ആര്‍. ശ്രീലേഖ, വി.വി. രാജേഷ് എന്നിവരുടെ പേരുകളാണ് മേയര്‍സ്ഥാനത്തേക്ക് അവസാന നിമിഷങ്ങളില്‍ പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍, ആര്‍എസ്എസിന്റെ പിന്തുണ വി.വി. രാജേഷിന് ലഭിച്ചതോടെ അദ്ദേഹത്തിന് മുന്‍തൂക്കം ലഭിക്കുകയായിരുന്നു. ഇതിനിടെ, ബിജെപി സംസ്ഥാന നേതൃത്വം ആര്‍. ശ്രീലേഖയുമായി ചര്‍ച്ച നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, ജില്ലാ പ്രസിഡന്റ് കരമന ജയന്‍ എന്നിവരാണ് ശ്രീലേഖയുമായി ചര്‍ച്ച നടത്തിയത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും ശ്രീലേഖയെ പരിഗണിച്ചില്ല. പകരം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വിജയസാധ്യതയുള്ള ഒരു സീറ്റില്‍ ശ്രീലേഖയെ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. ആശാനാഥിനെയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ബിജെപി തിരഞ്ഞെടുത്തത്.

Latest Stories

ആര്‍ ശ്രീലേഖ അല്ല തലസ്ഥാനത്ത് വിവി രാജേഷ്; തിരുവനന്തപുരം കോർപ്പറേഷനിൽ രാജേഷ് മേയറാവും

'ചെറ്റ പൊക്കാനോ ഗർഭം കലക്കാനോ പോയപ്പോൾ പറ്റിയ പരിക്കല്ല, വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു ചെയ്ത ജോലിക്കിടയിൽ പറ്റിയ പരിക്കാണ്'; അപകടത്തിൽ രൂക്ഷ പ്രതികരണവുമായി വിനായകൻ

തെരഞ്ഞെടുപ്പിനപ്പുറം ഒരു ഭരണഘടനാപോരാട്ടം: ഇന്ത്യ തകരുമ്പോൾ ലോകജനാധിപത്യം തളരുന്നു

ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; ഡെപ്യൂട്ടി മേയറാവുക എ പ്രസാദ്

'കേരളത്തിൽ ലക്ഷ്യമിട്ടത് ആയിരം കോടി രൂപയുടെ ഇടപാട്, പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കം'; ശബരിമല സ്വർണകൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കർണാടകയിൽ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ചു; പത്ത് പേർ പൊള്ളലേറ്റ് മരിച്ചു

ഗംഭീറിന്റെ വാശിക്ക് റോ-കോയുടെ മാസ്സ് മറുപടി; വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി

'ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നു, പിന്നിൽ സംഘപരിവാർ ശക്തികൾ'; മുഖ്യമന്ത്രി

വാളയാറിലെ ആൾക്കൂട്ട കൊലപാതകം; റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

നടിയെ ആക്രമിച്ച കേസ്; ശിക്ഷ റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ