‘ചാണകം സഞ്ചിയിലാക്കി നടക്കുന്ന ആർഎസ്എസ് നിലവാരത്തിലേക്ക് സിപിഐഎം എത്തി'; പിണറായിസത്തിനെതിരെ പോരാടുമെന്ന് പി വി അൻവർ

പിണറായിസത്തിനെതിരെ പോരാടുമെന്ന് പി വി അൻവർ. ചാണകം സഞ്ചിയിലാക്കി നടക്കുന്ന ആർഎസ്‌ എസിന്റെ നിലവാരത്തിലേക്ക് സിപിഐഎം എത്തിയെന്ന് പറഞ്ഞ പി വി അൻവർ ജനാധിപത്യത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും പറഞ്ഞു. തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു പി വി അൻവർ.

യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയം പാസായതോടെ മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായിരുന്നു. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് പ്രസിഡ‍ൻ്റിനെതിരായ അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് അം​ഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീർ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്.

പിന്നാലെയാണ് പ്രതികരണവുമായി പി വി അൻവർ പ്രതികരണവുമായി രംഗത്തെത്തിയത്. ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കേരളത്തിലെ രാഷ്ട്രിയ സ്ഥിതി വിശേഷത്തിലേക്കുള്ള ചൂണ്ടു പലകയാണെന്നും അൻവർ വ്യക്തമാക്കി. ആര്യാടൻ ഷൗക്കത്തിന്റെയും മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ് യുടെയും പിന്തുണ ലഭിച്ചു. ഞാൻ ഒരു ചെറിയ പ്രസ്ഥാനം മാത്രം. സ്വാഗതം ചെയ്യുന്ന തരത്തിലുള്ള അവരുടെ പെരുമാറ്റത്തിൽ സന്തോഷമുണ്ടെന്നും പി വി അന്നവർ പറഞ്ഞു.

അതേസമയം കോട്ടയത്തെ ചില പ്രമുഖ നേതാക്കൾ നാളെ തൃണമൂൽ കോൺ​ഗ്രസിൽ ചേരുമെന്നും പി വി അൻവർ പറഞ്ഞു. വാർത്താ സമ്മേളനം നാളെ കോട്ടയത്ത് വെച്ച് നടക്കുമെന്നും പി വി അൻവർ പറഞ്ഞു. ചുങ്കത്തറയിൽ എൽഡിഎഫിന് ഭരണം നഷ്ടമായതിന് പിന്നാലെയാണിത്. തൃണമൂൽ കോൺഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണം എളുപ്പമാണെന്ന് വിശ്വസിക്കുന്നില്ലെന്നും കല്ലും മുള്ളും പാമ്പും നിറഞ്ഞ വഴിയിലൂടെ പിണറായിസത്തിനെതിരെ പോരാടുമെന്നും പി വി അന്നവർ പറഞ്ഞു.

Latest Stories

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിക്കുന്നു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 5,364 പേര്‍ക്ക്; കര്‍ശന നിര്‍ദേശങ്ങള്‍ പുറത്തിറക്കി

'അന്യായമായി ഒരാൾ മരിച്ചാൽ ഭൂമിയിലെ എല്ലാവരും ഒരുപോലെ മരിച്ചത് പോലെ'; പഹൽഗാമിൽ നടന്നത് പൈശാചികമായ ആക്രമണമെന്ന് പാളയം ഇമാം

140 തിയേറ്ററുകളില്‍ നിന്നും 12 തിയേറ്ററുകളിലേക്ക്.. സിനിമയിലെ പ്രതിസന്ധിക്കെതിരെ ഇതിലും വലിയ പോരാട്ടമുണ്ടോ: ലിജോ ജോസ് പെല്ലിശേരി

'മസ്‌ക് ഭ്രാന്തനായ മനുഷ്യന്‍; വെളിവില്ലാത്തവനോട് ഇനി സംസാരിക്കാനില്ല'; ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ഞാന്‍ ഇടയ്‌ക്കൊന്ന് ഉറങ്ങിപ്പോയി, അപ്പോഴേക്ക് ഡാഡി പോയി.. എന്നെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ചിന്ത: ഷൈന്‍ ടോം ചാക്കോ

സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകകളാണ് ഓരോ ബക്രീദ് ആഘോഷവും; ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ഗവര്‍ണറുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ല; ഭാരത മാതാവ് എന്നത് ചിത്രകാരന്റെ സങ്കല്‍പ്പമാണെന്ന് എംഎ ബേബി

കാനഡയില്‍ സംഘടിപ്പിക്കുന്ന ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും; ക്ഷണം പങ്കുവച്ച് നരേന്ദ്ര മോദി

പുതിയ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ സമയമായില്ലേ? അഭിപ്രായ സര്‍വേയുമായി ഇലോണ്‍ മസ്‌ക്, പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

കിറ്റക്‌സിനെ ക്ഷണിക്കാന്‍ ആന്ധ്രപ്രദേശ് ടെക്സ്റ്റയില്‍സ് മന്ത്രി നേരിട്ടെത്തുന്നു; കൂടിക്കാഴ്ച കിഴക്കമ്പലം കിറ്റക്‌സ് ആസ്ഥാനത്ത്