കേരളത്തില്‍ മതധ്രുവീകരണത്തിലൂടെ നേട്ടം കൊയ്യാന്‍ ബി.ജെ.പി ശ്രമിക്കുന്നു; റബറിന് വില കൂടുമെന്നു പറഞ്ഞ് പുറകെ പോകുന്നവര്‍ വഞ്ചിക്കപ്പെടുമെന്ന് സി.പി.എം

കേരളത്തില്‍ മതധ്രുവീകരണത്തിലൂടെ നേട്ടംകൊയ്യാനാണ് ബിജെപി നീക്കമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വര്‍ഗീയതയ്ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമുണ്ടാകേണ്ട കാലമാണിത്. ന്യൂനപക്ഷങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കിമാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുസ്ലിം, ക്രിസ്ത്യന്‍ സംഘടനകളുമായുള്ള ചര്‍ച്ച.

റബറിന് വിലകൂടുമെന്നു പറഞ്ഞ് ബിജെപിക്കുപിറകെ പോകുന്നവര്‍ വഞ്ചിക്കപ്പെടും. ആരെങ്കിലും പറയുന്നതിനോ ചെയ്യുന്നതിനോ അനുസരിച്ച് വില മാറില്ല. ആസിയാന്‍ കരാറിന്റെ ഭാഗമായാണ് വിലയിടിഞ്ഞത്. കുത്തകകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ രക്ഷിക്കുമെന്ന് ധരിക്കുന്നവര്‍ പാഠംപഠിക്കും.

കേരളത്തിലെ മതമൈത്രിയില്‍ വിഷം കലര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. കേരളത്തെപ്പോലെ മതങ്ങള്‍ ഐക്യത്തോടെ കഴിയുന്ന പ്രദേശം എവിടെയുമില്ല. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ രമ്യതയോടെ കഴിയുന്നത് ദഹിക്കാത്ത ബിജെപിയും ആര്‍എസ്എസ്സും ന്യൂനപക്ഷ വര്‍ഗീയവാദികളും നാടിന്റെ മതനിരപേക്ഷത തകര്‍ക്കുകയാണ്.

Latest Stories

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍