ഏത് വികസനം വരുമ്പോഴും കുടിവെള്ളത്തെ മറക്കാന്‍ പാടില്ല; ബ്രൂവറി വിഷയത്തില്‍ വിമര്‍ശനവുമായി സിപിഐ

പാലക്കാട് ബ്രൂവറി സ്ഥാപിക്കുന്നതില്‍ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കുടിവെള്ളം മുടക്കിയുള്ള വികസനം ഇടതുപക്ഷ വികസനമായി ജനം കണക്കാക്കില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. സിപിഐ വികസനം മുടക്കികളല്ല. പക്ഷേ ഏത് വികസനം വരുമ്പോഴും കുടിവെള്ളത്തെ മറക്കാന്‍ പാടില്ലെന്നും ബിനോയ് വിശ്വം ഓര്‍മ്മിപ്പിച്ചു.

തൊഴിലാളികളും കൃഷിക്കാരും പാവപ്പെട്ടവരുമാണ് ഏറ്റവും പ്രധാനം. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ രാജ്യത്തിന് മാതൃകയാവണം. വലതുപക്ഷ നയങ്ങളെ ചോദ്യം ചെയ്യുന്നതും വലതുപക്ഷ വികസന മാതൃകകളെ അംഗീകരിക്കാത്തതും ആകണമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

അതേസമയം സിപിഐയുടെ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ് സെപ്റ്റംബറില്‍ ഛണ്ഡീഗഡില്‍ നടക്കും. അതിന്റെ മുന്നോടിയായ സംസ്ഥാന സമ്മേളനം സെപ്റ്റംബര്‍ എട്ട് മുതല്‍ 12 വരെ ആലപ്പുഴയില്‍ നടക്കുമെന്നും ബിനോയ് വിശ്വം അറിയിച്ചു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി