കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ്; നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി വീണ

കേരളത്തിലെ ജില്ലകളില്‍ കോവിഡ് നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ജില്ലകള്‍ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാരുടേയും യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

273 കോവിഡ് കേസുകളാണ് മെയ് മാസത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 82, തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂര്‍ 26 എന്നിങ്ങനെയാണ് ഈ മാസത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കോവിഡിന് സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലത്.

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കുടിവെള്ളം മലിനമാക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കണം. അവബോധം ശക്തമാക്കണം. ഹെപ്പറ്റൈറ്റിസ് എ ബാധിക്കുന്നവര്‍ രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Latest Stories

കനത്ത മഴയും വെള്ളപ്പൊക്കവും; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല, തനിക്കും വിശ്വാസങ്ങളുണ്ട്; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം; എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം കനക്കുന്നു

മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല, ചിറകുകള്‍ നിന്റേതാണ്'; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ വധിച്ചത് താലിബാന്‍

കേരളത്തിലെ സ്വര്‍ണ്ണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനം ജൂണ്‍ 29ന്; സമ്മേളനത്തോടനുബന്ധിച്ച് കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025' ആഭരണ പ്രദര്‍ശനം ജൂണ്‍ 27 മുതല്‍

മോദിയാണ് ചിലര്‍ക്ക് ഒന്നാമത്, രാഷ്ട്രം രണ്ടാമത്; ശശി തരൂരിനെ പരിഹസിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കനത്ത മഴ; ഇടുക്കി ജില്ലയിലെ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

‘ഔദ്യോഗിക പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മതി’; ഭാരതാംബ വിവാദത്തിൽ ഗവർണറെ നിലപാടറിയിക്കാൻ സർക്കാർ